കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് രണ്ടിൽ കൂടുതൽ വാഹനങ്ങൾ സ്വന്തമാക്കാൻ അനുമതി നൽകരുതെന്ന് അബ്ദുല്ല അൽ തുറൈജി എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പാർലമെൻറിൽ കരടുനിർദേശം സമർപ്പിച്ചു. രാജ്യത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ വാഹനപ്പെരുപ്പം കുറക്കുകയല്ലാതെ വഴിയില്ല. വാഹനങ്ങളുടെ അനധികൃത വിൽപന വിലക്കണം. കുവൈത്തികൾക്ക് രണ്ടിൽ കൂടുതൽ വാഹനം വേണമെങ്കിൽ ഗതാഗത വകുപ്പിൽനിന്ന് പ്രത്യേക അനുമതി വാങ്ങണം. ഒാരോ അധിക വാഹനത്തിനും പ്രത്യേക ഫീസും വാങ്ങണം.
ചില വിദേശികൾ 50ലേറെ വാഹനങ്ങൾ ഉടമപ്പെടുത്തിയതായി ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഒരാൾ നിരവധി വാഹനങ്ങൾ വാങ്ങി മറിച്ചുവിൽക്കുകയോ പാട്ടത്തിനോ വാടകക്കോ നൽകുകയോ ചെയ്യുന്നത് നിരവധിയാണ്. കമേഴ്സ്യൽ ലൈസൻസ് സ്വന്തമാക്കാതെ ഇത്തരം ബിസിനസിൽ ഏർപ്പെടുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.