ഫാറൂഖ് കോളജ് ഡയാലിസിസ് സെന്ററിനുള്ള ഫോസ കുവൈത്തിന്റെ ധനസഹായം പ്രസിഡന്റ് മുഹമ്മദ് റാഫി കോളജ് പ്രിൻസിപ്പൽ ഡോ. ആയിഷ സ്വപ്നക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: ഫാറൂഖ് കോളജ് ഹെൽത്ത് സെന്ററിനോടനുബന്ധിച്ച് ഫോസ ചാപ്റ്ററുകൾ ചേർന്ന് രൂപവത്കരിച്ച ഡയാലിസിസ് സെന്ററിനുള്ള ഫോസ കുവൈത്തിന്റെ ധനസഹായം പ്രസിഡന്റ് മുഹമ്മദ് റാഫി കോളജ് പ്രിൻസിപ്പൽ ഡോ. ആയിഷ സ്വപ്നക്ക് കൈമാറി.
11 ഡയാലിസിസ് മെഷീനിൽ കോളജ് പരിസരത്തെ രോഗികൾക്ക് സൗജന്യമായാണ് ഡയാലിസിസ് സേവനം നൽകുന്നത്. രോഗികൾക്കായി കുവൈത്ത് കമ്മിറ്റി മുൻ പ്രസിഡെന്റ് കെ.വി. അഹമ്മദ് കോയ നൽകിയ ആംബുലൻസ് സേവനവും സെന്ററിൽ സംജ്ജീകരിച്ചിട്ടുണ്ട്.
വിവിധ ഫോസ ചാപ്റ്ററുകൾ നൽകുന്ന സഹായങ്ങളിലൂടെയാണ് സെന്ററിന്റെ പ്രവർത്തന ഫണ്ട് കണ്ടെത്തുന്നത്. ചടങ്ങിൽ ഫോസ കുവൈത്ത് മുൻ പ്രസിഡന്റ് കെ.വി. അഹമ്മദ് കോയ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞലവി, സെക്രട്ടറി യൂസഫ് അലി, ഫോസ കോഓഡിനേറ്റർ ഇ.പി. ഇമ്പിച്ചികോയ, മുൻ പ്രിൻസിപ്പൽ കുട്ട്യാലികുട്ടി, മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ മുഹമ്മദ് അലി പി.കെ. എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.