കുവൈത്ത് സിറ്റി: പൽപക് സ്ഥാപക നേതാവും മുൻ രക്ഷാധികാരിയുമായിരുന്ന പ്ലാവിൽ ബാലസുബ്രഹ്മണ്യന്റെ (മണിയൻ) വേർപാടിൽ പൽപക് കുവൈത്ത് അനുശോചിച്ചു. 50 വർഷത്തിലധികം കുവൈത്തിൽ പ്രവാസജീവിതം നയിച്ച മണിയൻ ഏതാനും വർഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസമാണ് മരണം.
അനുശോചന യോഗത്തിൽ പൽപക് പ്രസിഡന്റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പ്രേംരാജ് സ്വാഗതം പറഞ്ഞു. നാട്ടിൽനിന്നുള്ള നിരവധി അംഗങ്ങളും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഉപദേശക സമിതി അംഗം അരവിന്ദാക്ഷൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.