കു​വൈ​ത്ത് എ​യ​ർ​വേ​സ് കോ​ർ​പ​റേ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മോ​ഹ്‌​സെ​ൻ അ​ൽ ഫ​ഖാ​ൻ ബ​ഹ്‌​റൈ​ൻ ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ അ​ൽ സൈ​റാ​ഫി​ക്ക് സ്മാ​ര​ക ഫ​ല​കം സ​മ്മാ​നി​ക്കു​ന്നു

വി​നോ​ദ സ​ഞ്ചാ​രം; ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ ഏ​കീ​കൃ​ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ഒ​രു​മി​പ്പി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ബ​ഹ്‌​റൈ​ൻ ടൂ​റി​സം മ​ന്ത്രി​യും ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഫാ​ത്തി​മ അ​ൽ സൈ​റാ​ഫി. കു​വൈ​ത്ത് എ​യ​ർ​വേ​സ് കോ​ർ​പ​റേ​ഷ​ൻ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്‌​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മോ​ഹ്‌​സെ​ൻ അ​ൽ ഫ​ഖാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.കു​വൈ​ത്ത് ബ​ഹ്റൈ​ൻ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ത്യേ​ക ടൂ​റി​സം പാ​ക്കേ​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് ച​ർ​ച്ച ചെ​യ്ത​താ​യി ബ​ഹ്‌​റൈ​ൻ മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ബ​ഹ്‌​റൈ​നി​ലെ പു​തി​യ ടൂ​റി​സം പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ർ വി​വ​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ പ​രി​പാ​ടി​ക​ളും ച​ർ​ച്ച ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ളി​ലും കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്റെ ഫ​ല​പ്ര​ദ​മാ​യ പ​ങ്കി​ന്റെ പ്രാ​ധാ​ന്യം അ​ബ്ദു​ൽ മോ​ഹ്‌​സെ​ൻ അ​ൽ ഫ​ഖാ​ൻ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ​ത്തി​യ ബ​ഹ്‌​റൈ​ൻ ടൂ​റി​സം മ​ന്ത്രി കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​ർ മ​ന്ത്രി അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തെ ടൂ​റി​സം സ​ഹ​ക​ര​ണ ക​രാ​റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ക്കു​ക​യു​മു​ണ്ടാ​യി.

Tags:    
News Summary - tourism; GCC states should be united

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.