കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വ്യാജമായി നിർമിച്ചതിന് രണ്ടു സ്വദേശികളെയും രണ്ടു പ്രവാസികളെയും അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നീതിന്യായ മന്ത്രാലയത്തിലെ തൊഴിലുടമക്ക് സമർപ്പിക്കാൻ ബന്ധുവിന് റിപ്പോർട്ട് നൽകിയതിനാണ് ഒരാൾക്കെതിരെ കേസ്. പ്രതികളിൽ ഒരാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യമന്ത്രാലയം മെഡിക്കൽ റിപ്പോർട്ട് ഫോറങ്ങളും മുദ്രകളും കണ്ടെത്തിയതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
വ്യാജ പരിചയ സർട്ടിഫിക്കറ്റ് നൽകിയ ഈജിപ്ത് ഡോക്ടറെ കഴിഞ്ഞ മാസം കോടതി ഒരു മാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ചിരുന്നു. കുവൈത്തിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മറ്റൊരു രാജ്യത്തേക്ക് ജോലിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനൊപ്പം നൽകിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്. വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ രാജ്യത്ത് കർശന നടപടിയാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.