കുവൈത്ത് സിറ്റി: വിദ്വേഷ പ്രചാരണങ്ങളിലൂടെ സമൂഹങ്ങളെ വിഭജിക്കാനുള്ള ശ്രമത്തെ സ്നേഹംകൊണ്ട് തടയിടണമെന്ന് ഫാ. ബിജു പാറക്കൽ (അസോസിയറ്റ് വികാരി, സെന്റ് ഗ്രിഗോറിയസ് മഹാ ഇടവക) പറഞ്ഞു.
സൗഹൃദവേദി -സാൽമിയ സംഘടിപ്പിച്ച ഇഫ്താFr. Biju Parakalർ സംഗമത്തിൽ സൗഹൃദ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന സംഗമത്തിൽ സൗഹൃദവേദി പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ സന്ദേശം നൽകി. മനുഷ്യമനസ്സുകൾ അകന്നുകൊണ്ടിരിക്കുന്ന സമകാലീന കാലഘട്ടത്തിൽ ഇത്തരം സൗഹൃദ കൂട്ടായ്മകൾക്കും സൗഹൃദ സംഗമങ്ങൾക്കും പ്രസക്തി ഏറിവരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആസിഫ് വി. ഖാലിദ് (ഏരിയ പ്രസിഡന്റ് കെ.ഐ.ജി സാൽമിയ) ആശംസ പ്രസംഗം നടത്തി. ഇഫ, ഇസ്മ എന്നിവർ പ്രാർഥനഗാനം ആലപിച്ചു. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും കൺവീനർ മുഹമ്മദ് ഷിബിലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.