കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യൂ.എഫ്) കുവൈത്ത് ഘടകം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആക്ടിങ് ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.വി. സുമേഷ് അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗം എം.പി. തങ്ങൾ, ജോയൻറ് സെക്രട്ടറി എം.വി. മുജീബ്, ജോബ്സെൽ കൺവീനർ മുഹമ്മദ് മുബാറക് എന്നിവർ സംസാരിച്ചു.
മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർ കവിതാഭാരതിക്ക് ജനസേവനവിഭാഗം കൺവീനർ എം.വി. മുസ്തഫ ഉപഹാരം നൽകി.
പി.സി.ഡബ്യൂ.എഫ് കുവൈത്ത് അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾക്കായി തയാറാക്കിയ കരാർ മെഡ് എക്സ് മാർക്കറ്റിങ് മാനേജർ റഷാദ് തറയിലിൽനിന്ന് സബ് കമ്മിറ്റി കോഓഡിനേറ്റർ യു. അഷ്റഫ്, വൈസ് ചെയർമാൻ ടി.ടി. നാസർ, ജനറൽ സെക്രട്ടറി പി. അഷ്റഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
പി.വി. റഹീം, എം.എൻ. മുഹ്സിൻ, കെ.കെ. ആബിദ്, സി. സലാം, സമീർ, ബാബു, പി. മുജീബ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ എം.വി. മുസ്തഫ സ്വാഗതവും ജോയൻറ് സെക്രട്ടറി കെ. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.