കുവൈത്ത് സിറ്റി: ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിെൻറ ഫ്ലയർ പ്രകാശനം ചെയ്തു.
നവംബർ അഞ്ചിന് സാൽമിയ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെൻററിലാണ് ക്യാമ്പ്. വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി കുവൈത്ത് നാഷനൽ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങരയിൽനിന്ന് മെട്രോ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഫ്ലയർ സ്വീകരിച്ചു.
ജില്ല പ്രസിഡൻറ് സിദ്ദീഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു.
വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ഹംസ പയ്യന്നൂർ, നാഷനൽ ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, എം.എ. നിസാം, ലിപിൻ മുഴക്കുന്ന് എന്നിവർ സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ജില്ല ട്രഷറർ രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.