കുവൈത്ത് സിറ്റി: ദോഹയിൽ നടന്ന ജി.സി.സിയിലെ റെഡ് ക്രസന്റ് അതോറിറ്റികളുടെയും സൊസൈറ്റികളുടെയും തലവൻമാരുടെ സമിതിയുടെ 20-ാമത് യോഗത്തിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പങ്കെടുത്തു.
സാമൂഹിക, ദുരിതാശ്വാസ സേവനങ്ങളുടെ സംയുക്ത ഏകോപനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമെടുത്തതായി കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.
ഗസ്സയിലെ മാനുഷിക സാഹചര്യത്തെയും കൂട്ടായ സഹായ പ്രവർത്തനത്തെ കുറിച്ചും യോഗം ചർച്ച ചെയ്തതായും അൽ ഹസാവി കൂട്ടിച്ചേർത്തു.
റെഡ് ക്രസന്റ് അധികാരികളുമായും ജി.സി.സിയിലെ സൊസൈറ്റികളുമായും സംയുക്ത പ്രവർത്തനങ്ങളുടെ ഏകോപനം, കൂടിയാലോചന, പിന്തുണ എന്നിവയിൽ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
സംയുക്ത പരിശീലനം, ശിൽപശാല, പ്രാദേശിക, അന്തർദേശീയ സംഘടനകളിലെ സഹകരണം, സംയുക്ത പ്രവർത്തനം, ഏകീകൃത സ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി തീരുമാനങ്ങൾ യോഗം ചർച്ച ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.