കുവൈത്ത് സിറ്റി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെയും മിഡിൽ ഈസ്റ്റിൽ രൂപപ്പെട്ട പ്രത്യേക സാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ സ്വർണവിലയിൽ കുതിപ്പ്. കഴിഞ്ഞയാഴ്ച സ്വർണവില മൂന്ന് ശതമാനത്തിലധികം ഉയർന്നു ഔൺസിന് 1,933 യു.എസ് ഡോളറിലെത്തി. ഈ വർഷത്തെ ഏറ്റവും മികച്ച കുതിപ്പിലാണ് സ്വർണവിലയെന്ന് കുവൈത്ത് ആസ്ഥാനമായുള്ള സ്ഥാപനമായ ദാർ അൽ സബേക് ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞു.
ഇസ്രായേലിനും ഫലസ്തീനുമിടയിൽ ഉടലെടുത്ത യുദ്ധഭീതിയിൽ ആഗോള നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഗണ്യമായി ഉയരാൻ കാരണമായത്. ആഗോള സമ്പദ്വ്യവസ്ഥ അനുഭവിക്കുന്ന അനിശ്ചിതത്വം നിക്ഷേപകർക്കിടയിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വർണവില നേരിയ രീതിയിൽ കുറഞ്ഞിരുന്നു. എന്നാൽ, ഇസ്രായേൽ യുദ്ധാന്തരീക്ഷം സൃഷ്ടിച്ചതോടെ വില കുതിച്ചുയരുകയായിരുന്നു. ഇതു കുറച്ചുകാലം നിലനിൽക്കുമെന്നാണ് സൂചന. രാജ്യങ്ങൾക്കിടയിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സ്വർണവില ഉയരുന്നതാണ് മുൻ കാലങ്ങളിലെയും പ്രവണത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.