കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ മെഗാ പ്രമോഷൻ 'ബിഗ് വിൻ കാർ' പ്രമോഷൻ ആരംഭിച്ചു.
ഗ്രാൻഡിന്റെ കുവൈത്തിലെ 26 ഔട്ട്‌ലെറ്റുകളിൽ ഏതെങ്കിലും ഒന്നിൽ നിന്നോ ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴിയോ അഞ്ച് ദീനാറിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് അഞ്ച് 'ഷെവർലെ ക്യാപ്‌റ്റിവ കാറുകൾ' സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് ഒരുക്കിയത്.
കാമ്പയിൻ ജൂലൈ 26 വരെ നീളും. നറുക്കെടുപ്പ് പൂർണമായും ഡിജിറ്റലായതിനാൽ ഗ്രാൻഡിന്റെ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ വെബ്സൈറ്റ് മുഖേനയോ ആണ് ഉപഭോക്താക്കൾ നറുക്കെടുപ്പിൽ പങ്കെടുക്കേണ്ടത്. ഗ്രാൻഡിന്റെ ലോയാലിറ്റി പ്രോഗ്രാം ആയ ഗ്രാൻഡ് മി ഉപഭോകതാക്കൾ ഗ്രാൻഡ് മൊബൈൽ ആപ്ലിക്കേഷനിൽ ഡിജിറ്റൽ ഗ്രാൻഡ് മി ആക്ടിവേറ്റ് ചെയ്താൽ എല്ലാ അഞ്ച് ദീനാർ പർച്ചേസുകളും സ്വമേധയാ നറുക്കെടുപ്പിൽ രജിസ്റ്റർ ആകും.
കൂടാതെ, ഗ്രാൻഡ് ഹൈപ്പർ മൊബൈൽ ആപ്ലിക്കേഷനിൽ ഉപയോക്താക്കൾക്ക് ഡിജിറ്റൽ കൂപ്പൺ വിശദാംശങ്ങൾ കാണാൻ കഴിയും.വിശ്വസ്തരായ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് സമ്മാനങ്ങളും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും മികച്ച വിലയിൽ വാഗ്ദാനം ചെയ്യുന്നതെന്നും വരും ദിവസങ്ങളിൽ കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ പുതിയ ഷോറൂമുകൾ തുറക്കുമെന്നും ഗ്രാൻഡ് ഹൈപ്പർ റീജിയനൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു.
ഗ്രാൻഡ് അടുത്തിടെ അവതരിപ്പിച്ച മൊബൈൽ ആപ്പ് വഴി സംതൃപ്തരായ നൂറുകണക്കിന് ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഹോം ഡെലിവറി ലഭ്യമാകുന്നുണ്ടെന്നും ആപ്പിന് ഊഷ്മളമായ സ്വീകാര്യത നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും സി.ഇ.ഒ പി.സി. സുനീർ അറിയിച്ചു. ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ അവശ്യ സാധനങ്ങൾ നൽകാൻ കഴിയുന്നതെന്ന് റീറ്റെയ്ൽ ഓപറേഷനൽ ഡയറക്ടർ തെഹ്‌സീർ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.