കുവൈത്ത് സിറ്റി: ജി.സി.സിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26ാമത് ശാഖ സുലൈബിയയിൽ തുറന്നു. സുലൈബിയ ബ്ലോക്ക് -2 ഇൻഡസ്‌ട്രിയൽ ഏരിയയിൽ ഏകദേശം 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരൊറ്റ ഫ്ലോറിൽ സ്ഥിതിചെയ്യുന്ന സ്റ്റോർ
വ്യാഴാഴ്ച രാവിലെ പത്തിന് ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്, ഗ്രാൻഡ് ഹൈപ്പർ എം.ഡി അൻവർ ആമീൻ ചേലാട്ട്, എക്സിക്യൂട്ടിവ് ഡയറക്ടർ അബൂബക്കർ, കുവൈത്ത് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റീട്ടെയ്ൽ ഓപറേഷൻസ് ഡയറക്ടർ തഹ്സീർ അലി, അസ്‌ലം ചേലാട്ട്, സി.ഇ.ഒ മുഹമ്മദ് സുനീർ, സി. ഒ.ഒ. റാഹിൽ ബാസിം, സാനിൻ വസീം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
റീജൻസി ഗ്രൂപ്പിെൻറ 78ാമത് റീട്ടെയ്ൽ ഔട്ട്ലറ്റ് ആണിത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ഇടനിലക്കാർക്ക് നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.
ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്വെയര്, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.
റീജൻസി ഗ്രൂപ് കുവൈത്തിൽ 2025ഓടെ 50 സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നതായി എം.ഡി ഡോ. അൻവർ അമീൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല സേവനവും വിലക്കുറവും നൽകാനാണ് ശ്രദ്ധിക്കുന്നത്. അവരുടെ പിന്തുണയാണ് ഗ്രാൻഡ് ഹൈപ്പർ കുറഞ്ഞ കാലയളവിൽ 26 ഔട്ട്ലെറ്റിലേക്ക് വികസിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.