കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് ഇനി വിവിധ പരാതികൾ മാൻപവർ അതോറിറ്റിയെ നേരിട്ട് അറിയിക്കാം.
ഇതിനായി 24937600 എന്ന ഹോട്ട് ലൈൻ നമ്പർ പുറത്തിറക്കിയ അതോറിറ്റി മലയാളത്തിൽ അടക്കം വിവിധ ഭാഷകളിൽ അറിയിപ്പും നൽകി.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാൻപവർ അതോറിറ്റി നടപടി. തൊഴിലിനിടയിൽ നേരിടുന്ന വിവിധ നിയമ ലംഘനങ്ങൾ, പീഡനങ്ങൾ, പ്രശ്നങ്ങൾ എന്നിവയെല്ലാം ഹോട്ട് ലൈൻ വഴി അധികൃതരുടെ ശ്രദ്ധയിൽ പെടുത്താം.
ഇതിനായി രാജ്യത്ത് ഗാർഹിക തൊഴിലാളികൾ ഏറെയുള്ള മലയാളം, തമിഴ്, ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അറിയിപ്പ് ഇറക്കിയത്.
രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.
വീട്ടുജോലിക്കാര്‍ക്ക് പരാതികൾ ഹോട്ട് ലൈൻ നമ്പറിന് പുറമെ ഡൊമസ്റ്റിക് ലേബര്‍ ഓഫിസിലും സമര്‍പ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.