യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

വ​ർ​ധി​ച്ചുവ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ: ബോ​ധ​വ​ത്കര​ണ​വു​മാ​യി യൂ​ത്ത് ഇ​ന്ത്യ

കു​വൈ​ത്ത് സി​റ്റി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ർ​ധി​ച്ച തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്കര​ണ​വു​മാ​യി യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്.

പൊ​തു​ജ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ അ​വ​ബോ​ധ​വും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.ആഗ​സ്റ്റ് ര​ണ്ട് വെ​ള്ളി​യാ​ഴ്ച ഖൈ​താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂണിറ്റി സ്കൂ​ളി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് പ​രി​പാ​ടി ആ​രം​ഭി​ക്കു​മെ​ന്ന് യൂ​ത്ത് ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​വൈ​ത്തി​ലു​ള്ള​വ​ർ നി​ർ​ബ​ന്ധ​പൂ​ർ​വം അ​റി​ഞ്ഞി​രി​ക്കേ​ണ്ട സു​ര​ക്ഷാ വ​ഴി​ക​ളെ​ക്കു​റി​ച്ച് ക്ലാ​സി​ൽ വി​വ​രി​ക്കും. അ​ടി​സ്ഥാ​ന അ​റി​വു​ക​ളോ​ടൊ​പ്പം പ്ര​തി​സ​ന്ധി സ​മ​യ​ങ്ങ​ളി​ൽ മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ സം​യ​മ​ന​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള ക​രു​ത്തും പ്ര​വാ​സി സ​മൂ​ഹം നേ​ടി​യെ​ടു​ക്കേ​ണ്ട​തു​ണ്ട​ന്നും യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് സി​ജി​ൽ ഖാ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വാ​ട്സ്ആ​പ് മു​ഖേ​ന സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​മെ​ന്നും വ​ർ​ഷം​തോ​റും ഇ​ത്ത​രം സു​ര​ക്ഷാ ട്രെ​യി​നി​ങ് പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യു​ള്ള​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കുവൈത്തിൽ അടുത്തിടെയുണ്ടായ തീപിടിത്ത ദുരന്തങ്ങളിൽ മലയാളികൾ അടക്കം നിരവധി പേർമരണപ്പെടുകയും പരിക്കേൽക്കുകയും ഉണ്ടായ സാഹചര്യത്തിലാണ് ബോധവത്ക്കരണ പരിപാടി. അപകടത്തിൽ നിന്ന് രക്ഷതേടുന്നതിനൊപ്പം ദുരന്തം വരാതെ നോക്കലും ലക്ഷ്യമിട്ടാണ് ഇതെന്നും സിജിൽ ഖാൻ പറഞ്ഞു.

കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, യൂ​ത്ത് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഹ​ശീ​ബ്, ട്ര​ഷ​റ​ർ അ​ഖീ​ൽ ഇ​സ്‌​ഹാ​ഖ്‌, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എം.​പി. റ​മീ​സ്, എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ളാ​യ മ​ഹ​നാ​സ് മു​സ്ത​ഫ, മു​ഖ​സി​ത്ത്, യാ​സി​ർ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്ത് റീജ​​ന​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, ഫൈ​വ് എം ​ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ര​തി​നി​ധി ബി​നാ​സ്, ജാ​സിം എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ലേ​ക്ക് കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്- 60673244.

Tags:    
News Summary - Growing Risks-Awareness camp by Youth India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.