വർധിച്ചുവരുന്ന അപകടങ്ങൾ: ബോധവത്കരണവുമായി യൂത്ത് ഇന്ത്യ
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: വേനൽ കടുത്തതോടെ വർധിച്ച തീപിടിത്ത അപകടങ്ങളെക്കുറിച്ച് ബോധവത്കരണവുമായി യൂത്ത് ഇന്ത്യ കുവൈത്ത്.
പൊതുജനങ്ങളിൽ സുരക്ഷാ അവബോധവും മുൻകരുതൽ നടപടികളെക്കുറിച്ചും മാർഗ നിർദേശങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം.ആഗസ്റ്റ് രണ്ട് വെള്ളിയാഴ്ച ഖൈതാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വൈകുന്നേരം ഏഴിന് പരിപാടി ആരംഭിക്കുമെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുവൈത്തിലുള്ളവർ നിർബന്ധപൂർവം അറിഞ്ഞിരിക്കേണ്ട സുരക്ഷാ വഴികളെക്കുറിച്ച് ക്ലാസിൽ വിവരിക്കും. അടിസ്ഥാന അറിവുകളോടൊപ്പം പ്രതിസന്ധി സമയങ്ങളിൽ മനോധൈര്യം കൈവിടാതെ സംയമനത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള കരുത്തും പ്രവാസി സമൂഹം നേടിയെടുക്കേണ്ടതുണ്ടന്നും യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് സിജിൽ ഖാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വാട്സ്ആപ് മുഖേന സുരക്ഷാ മാർഗ നിർദേശങ്ങൾ പ്രവാസി സമൂഹത്തിലെത്തിക്കുമെന്നും വർഷംതോറും ഇത്തരം സുരക്ഷാ ട്രെയിനിങ് പരിപാടികൾ നടത്താൻ പദ്ധതിയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിൽ അടുത്തിടെയുണ്ടായ തീപിടിത്ത ദുരന്തങ്ങളിൽ മലയാളികൾ അടക്കം നിരവധി പേർമരണപ്പെടുകയും പരിക്കേൽക്കുകയും ഉണ്ടായ സാഹചര്യത്തിലാണ് ബോധവത്ക്കരണ പരിപാടി. അപകടത്തിൽ നിന്ന് രക്ഷതേടുന്നതിനൊപ്പം ദുരന്തം വരാതെ നോക്കലും ലക്ഷ്യമിട്ടാണ് ഇതെന്നും സിജിൽ ഖാൻ പറഞ്ഞു.
കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി പി. ഹശീബ്, ട്രഷറർ അഖീൽ ഇസ്ഹാഖ്, പ്രോഗ്രാം കൺവീനർ എം.പി. റമീസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ മഹനാസ് മുസ്തഫ, മുഖസിത്ത്, യാസിർ, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഫൈവ് എം ഇന്റർനാഷനൽ പ്രതിനിധി ബിനാസ്, ജാസിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പരിപാടിയിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങൾക്ക്- 60673244.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.