കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ എംബസി മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണമെന്നും അപകടകരമായ ജോലി ചെയ്യാന്‍ തൊഴിലാളിയെ നിർബന്ധിക്കരുതെന്നും എംബസി പുറത്തിറക്കിയ മാർഗനിർദേശത്തില്‍ പറയുന്നു. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തൊഴില്‍ നിയമങ്ങള്‍ വ്യക്തമാക്കി എംബസി രംഗത്തെത്തിയത്.
വീട്ടുജോലിക്കാര്‍ക്ക് അറബിയിലും ഇംഗ്ലീഷിലും തയാറാക്കിയ തൊഴില്‍ കരാര്‍ നിര്‍ബന്ധമാണെന്നും പ്രതിമാസ വേതനം കുവൈത്ത് അധികൃതര്‍ നിശ്ചയിച്ച ശമ്പളത്തില്‍ കുറയാന്‍ പാടില്ലെന്നും എംബസി അറിയിച്ചു. നിലവില്‍ 120 കുവൈത്ത് ദിനാറാണ് കുറഞ്ഞ പ്രതിമാസ വേതനം. തൊഴിലുടമ ജോലി ചെയ്യുവാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും തൊഴിലാളിക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ നല്‍കുകയും വേണം. ഗാര്‍ഹിക തൊഴിലാളിക്ക് ആഴ്ചയില്‍ ഒരു ദിവസം വിശ്രമവും വര്‍ഷത്തില്‍ ശമ്പളത്തോടുകൂടിയ വാർഷിക അവധിയും നല്‍കണം.
പരമാവധി ജോലി സമയം 12 മണിക്കൂറില്‍ കൂടരുതെന്നും തൊഴിലാളിയുടെ സമ്മതം കൂടാതെ പാസ്പോർട്ട്/സിവിൽ ഐ.ഡി എന്നിവ തൊഴിലുടമ കൈവശം വെക്കരുതെന്നും മാർഗനിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി. ജോലിയിൽ ചേർന്ന തീയതി മുതൽ ഓരോ മാസാവസാനവും സാലറി നല്‍കണം. ശമ്പളം വൈകുന്ന ഘട്ടത്തില്‍ കാലതാമസം വന്ന ഓരോ മാസത്തിനും 10 ദിനാർ വീതം തൊഴിലുടമ തൊഴിലാളിക്ക് അധികം നൽകണമെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.