കു​വൈ​ത്ത് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

ഗ​ൾ​ഫ് ക​പ്പ്; ഒ​രു​ക്കം വി​പു​ലം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഈ ​മാ​സം 21 മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ഇ​ട​വേ​ള​ക്കു​ശേ​ഷം കു​വൈ​ത്തി​ൽ തി​രി​കെ​യെ​ത്തു​ന്ന ചാം​മ്പ്യ​ൻ​ഷി​പ്പി​നെ കു​റ്റ​മ​റ്റ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കു​വൈ​ത്ത്.

ടൂ​ർ​ണ​മെ​ന്റി​ന്റെ ഒ​രു​ക്ക​ം ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​യും സാം​സ്‌​കാ​രി​ക മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റി​യ​റി​ങ് ക​മ്മി​റ്റി വി​ല​യി​രു​ത്തി വ​രു​ന്നു​ണ്ട്. 1974, 1990, 2003, 2017 വ​ർ​ഷ​ങ്ങ​ളി​ൽ കു​വൈ​ത്ത് ഗ​ൾ​ഫ് ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്നു.

ബ​ഹ്റൈ​ൻ, ഇ​റാ​ഖ്, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, യ​മ​ൻ എ​ന്നീ എ​ട്ടം​ഗ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന അ​റ​ബ് ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് കീ​ഴി​ൽ 1970ലാ​ണ് ഗ​ൾ​ഫ് ക​പ്പ് ആ​രം​ഭി​ച്ച​ത്.

കു​വൈ​ത്ത് 10 ത​വ​ണ ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്. ഇ​റാ​ഖാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ. പ​​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ വൈ​കാ​തെ കു​വൈ​ത്തി​ലെ​ത്തും. അ​ർ​ദി​യ ജാ​ബി​ർ സ്റ്റേ​ഡി​യം, സു​ലൈ​ബി​ക്കാ​ത്ത് സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി കു​വൈ​ത്ത് ടീം ​ഖ​ത്ത​റി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

ടി​ക്ക​റ്റ് വി​ൽ​പന വെ​ബ്‌​സൈ​റ്റി​ലൂ​ടെ

കു​വൈ​ത്ത് സി​റ്റി: അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പി​ന്റെ ടി​ക്ക​റ്റ് വി​ൽ​പന അ​സോ​സി​യേ​ഷ​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണെ​ന്ന് കു​വൈ​ത്ത് ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളെ​യും അ​ക്കൗ​ണ്ടു​ക​ളെ​യും കു​റി​ച്ച് ആ​രാ​ധ​ക​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പും ന​ൽ​കി.

ഗ​ൾ​ഫ് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ന്റെ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ​ല വെ​ബ്‌​സൈ​റ്റു​ക​ളും രം​ഗ​ത്ത് എ​ത്തി​യ​തി​ന് പി​റ​കെ​യാ​ണ് അ​സോ​സി​യേ​ഷ​ന്റെ പ്ര​തി​ക​ര​ണം. പ​ല സൈ​റ്റു​ക​ളും വ​ഞ്ച​ന​പ​ര​മാ​ണെ​ന്നും അ​വ​യി​ൽ കാ​ണി​ച്ച നി​ര​ക്കു​ക​ൾ തെ​റ്റാ​ണെ​ന്നും കു​വൈ​ത്ത് ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Gulf-Cup-Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.