കുവൈത്ത് സിറ്റി: ബലിപെരുന്നാൾ ആഘോഷഭാഗമായി ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് നടത്തുന്ന ഈദ് ക്വിസിൽ സ്മാർട്ടി അനു തോമസ് വിജയിയായി. നിരവധി പേർ ശരിയുത്തരം അയച്ചതിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും.
10 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ക്വിസ് ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കും. ചോദ്യത്തിനൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും പ്രത്യേക ലിങ്ക് വഴിയും മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈനായാണ് ഉത്തരം സമർപ്പിക്കേണ്ടത്. കുവൈത്തിൽ ഉള്ളവർക്കു മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക. വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.