കുവൈത്ത് സിറ്റി: ഒാണാഘോഷത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം, ഒാൺകോസ്റ്റുമായി സഹകരിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നുവരെ ഗൾഫ് മാധ്യമം പത്രത്തിലൂടെയും ഒാൺലൈനിലൂടെയും പ്രസിദ്ധീകരിക്കുന്ന ഒാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്. ഒാരോ ദിവസം രണ്ട് വിജയികളെ തെരഞ്ഞെടുക്കും. ഉത്തരം www.madhyamam.com വെബ്സൈറ്റ് സന്ദർശിച്ചോ http://registration.madhyamam.com/onamcontest/kuwait എന്ന ലിങ്ക് വഴിയോ സബ്മിറ്റ് ചെയ്യാവുന്നതാണ്. ശരിയുത്തരം അയച്ചവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആകർഷകമായ സമ്മാനം നൽകും. കുവൈത്തിൽനിന്നുള്ള വായനക്കാർക്കാണ് പെങ്കടുക്കാൻ അർഹത.
ആദ്യ ദിവസത്തെ ചോദ്യം:
കുട്ടികളുടെ ഒാണം?
a. പൂരാടം b. ഉത്രാടം c. തൃക്കേട്ട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.