കുവൈത്ത് സിറ്റി: ലോകോത്തര കലാലയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവർക്കും മികച്ച പഠന മാർഗങ്ങൾ തേടുന്നവർക്കും വഴികാട്ടിയായി ‘ഗൾഫ് മാധ്യമം’ വിദ്യാഭ്യാസ കരിയർ മേളയായ ‘എജുകഫേ’ കുവൈത്തിലുമെത്തുന്നു. ആരോഗ്യസേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പാണ് മുഖ്യപ്രായോജകർ. ഇന്ത്യയിലും യു.എ.ഇയിലുമായി ഏറെ ശ്രദ്ധേയമായ വിദ്യാഭ്യാസ പ്രദർശനം ആദ്യമായാണ് കുവൈത്തിലെത്തുന്നത്.
വിദ്യാഭ്യാസ-കരിയർ വിദഗ്ധരും, ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും, പ്രഭാഷകരും അണിനിരക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനത്തിന് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ വേദിയാകും.തെന്നിന്ത്യൻ ചലച്ചിത്ര താരവും ഗായികയും, ട്രെയിനറുമായ മമ്ത മോഹൻദാസ്, രണ്ട് പതിറ്റാണ്ടിലേറെയായി തന്റെ പ്രവർത്തനങ്ങളിലൂടെ നിരവധി ജീവിതങ്ങളെ സ്പർശിച്ച പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സിരാജരത്നം, മെന്റലിസ്റ്റും മൈൻഡ് അനലിസ്റ്റുമായ മെന്റലിസ്റ്റ് ആതി, പബ്ലിക് സ്പീക്കറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ബയോഹാക്കറും വെൽനസ് കോച്ചുമായ മഹറൂഫ്.സി.എ എന്നിവർ ‘എജുകഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും.
വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ ഫാക്കൽറ്റികൾ, ഉയർന്ന വിദ്യാഭ്യാസം തേടുന്നവർ, ഉന്നത പഠനത്തിനായി വിവിധ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുന്നവർ തുടങ്ങി മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കെല്ലാം ‘എജുകഫേ’യിൽ പങ്കെടുക്കാം. രജിസട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്- https://www.myeducafe.com/registration.php?url=Educafe-kuwait-9_16
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.