കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക് ) കാസർകോട് ജില്ലയിലെ മടിക്കൈയിൽ ആരംഭിക്കുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്ൾ വിത്ത് ഡിസബലിറ്റീസ് (ഐ.ഐ.പി.ഡി) ‘വിസ്മയ സ്വാന്തനത്തിന്റെ‘ ഫണ്ട് കൈമാറി. ഡിഫറന്റ് ആർട്സ് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് ഫണ്ട് ഏറ്റുവാങ്ങി.
ഫോക്ക് മുൻ പ്രസിഡന്റ് സേവിയർ ആന്റണി, മീഡിയ സെക്രട്ടറി കെ.സി. രജിത്, അഡ്മിൻ സെക്രട്ടറി വിശാൽ രാജ്, ഫോക്ക് ട്രസ്റ്റ് ജോ.സെക്രട്ടറി കെ.പി. പ്രശാന്ത്, ജോ. ട്രഷറർ മുരളീധരൻ, ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ പവിത്രൻ മട്ടമ്മൽ, വിജയൻ അരയമ്പത്ത്, ചന്ദ്രമോഹൻ കണ്ണൂർ, രവി കാപ്പാടൻ, ഷാജി കടയപ്രത്ത്, സുധീർ മൊട്ടമ്മൽ, ജോർജ്, ട്രസ്റ്റ് അംഗങ്ങളായ ബാബു, അജിത രവീന്ദ്രൻ, ജലീബ് യൂനിറ്റ് കൺവീനർ പ്രമോദ് കുലേരി, ആദർശ് ജോസഫ് എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.