കുവൈത്ത്സിറ്റി: കുവൈത്തിലെ ഹവല്ലി സബ്സ്റ്റേഷന് തകരാറിലായതിനെതുടര്‍ന്ന് വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പ്രധാന സബ്സ്റ്റേഷനായ ഹവല്ലി എയിൽ സാങ്കേതിക തകരാര്‍ വന്നതോടെയാണ് ഹവല്ലി, മൻസൂരിയ, ദയ്യ, അബ്ദുല്ല അൽ സാലം പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങിയത്.
പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും വൈദ്യുതി തടസ്സപ്പെട്ട പ്രദേശങ്ങളിൽ പുനഃസ്ഥാപിച്ചതായും വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കനത്ത ചൂടിനെതുടർന്ന് പ്രതിദിന വൈദ്യുതി ഉപഭോഗ സൂചികയിൽ റെക്കോഡ് വർധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.