കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം 253 വിദേശ ജീവനക്കാരെ പിരിച്ചുവിടുന്നു. ജൂലൈ ഒന്നുമുതലാണ് ഇവർക്ക് ജോലി നഷ്ടപ്പെടുക. പൊതുമേഖലയിൽ വിദേശികളെ ഒഴിവാക്കി സ്വദേശി ഉദ്യോഗാർഥികൾക്ക് അവസരം നൽകണമെന്ന സിവിൽ സർവിസ് കമീഷെൻറ മാർഗനിർദേശത്തിെൻറ ചുവടുപിടിച്ചാണ് നടപടി. ഒഴിവാക്കാൻ കഴിയുന്ന തസ്തികകളിൽ വിദേശികളെ മാറ്റി സ്വദേശികൾക്ക് അവസരം നൽകാൻ മന്ത്രാലയം സന്നദ്ധമാണ്. അത്തരം തസ്തികയിലുള്ളവരെയാണ് ജൂലൈ ഒന്നുമുതൽ ഒഴിവാക്കാൻ മന്ത്രി ബാസിൽ അസ്സബാഹ് ഒപ്പുവെച്ച ഉത്തരവിലുള്ളത്.
എന്നാൽ, പൂർണമായി സ്വദേശിവത്കരണം നടത്താൻ സാധ്യമല്ലെന്നാണ് മന്ത്രാലയത്തിെൻറ നിലപാട്. ഇതിനിടയിൽ 500 ഡോക്ടർമാരെയും 1500 നഴ്സുമാരെയും റേഡിയോളജി ടെക്നീഷ്യൻ, സപ്പോർട്ടിങ് മെഡിക്കൽ സ്റ്റാഫ് എന്നിവരെയും പുതുതായി റിക്രൂട്ട് ചെയ്യാൻ ആരോഗ്യമന്ത്രാലയം തയാറെടുക്കുകയാണ്. ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പുതുതായി റിക്രൂട്ട്മെൻറ് നടത്തുക. ഇതിന് അനുമതി തേടി സിവിൽ സർവിസ് കമീഷന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഭരണതലത്തിലെ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. രണ്ടുവർഷത്തിനകം അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം പൂർത്തിയാവുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.