ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം

റ​മ​ദാ​ൻ ദി​ന​ങ്ങ​ളി​ൽ പ​ല​രൂ​പ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചി​ല​ർ​ക്കെ​ങ്കി​ലും ക​ണ്ടു​വ​രാ​റു​ണ്ട്. ത​ല​വേ​ദ​ന, അ​സി​ഡി​റ്റി, യൂ​റി​ൻ ഇ​ൻ​ഫ​ക്ഷ​ൻ എ​ന്നി​വ​യാ​ണ് ഇ​തി​ൽ മു​ന്നി​ൽ. ശ്ര​ദ്ധ​യോ​ടെ ഇ​വ കൈ​കാ​ര്യം​ചെ​യ്യു​ക​യും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യും വേ​ണം.

ത​ല​വേ​ദ​ന

ശ​രീ​ര​ത്തി​ൽ പെ​ട്ടെ​ന്ന് വ​രു​ന്ന മാ​റ്റ​ങ്ങ​ൾ കാ​ര​ണം ത​ല​വേ​ദ​ന വ​രാം. നോ​മ്പു​കാ​ല​ത്ത് ഉ​റ​ക്കം, ഭ​ക്ഷ​ണം എ​ന്നി​വ​യി​ലു​ള്ള സ​മ​യ​വ്യ​തി​യാ​നം, ശ​രീ​ര​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ​ൽ എ​ന്നി​വ ത​ല​വേ​ദ​ന​ക്ക് കാ​ര​ണ​മാ​കു​ന്നു. ആ​ദ്യ​ത്തെ ഒ​രാ​ഴ്ച​കൊ​ണ്ടു​ത​ന്നെ സു​ഖ​പ്പെ​ടു​ന്ന​താ​ണ് ഇ​ത്ത​രം ത​ല​വേ​ദ​ന. ഇ​ത് കൂ​ടു​ത​ൽ നേ​രം നി​ല​നി​ൽ​ക്കു​ക​യും പ്ര​യാ​സം കൂ​ടു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റെ ക​ണ്ട് ചി​കി​ത്സ തേ​ട​ണം. സ്ഥി​ര​മാ​യി മൈ​ഗ്രേ​ൻ, ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ എ​ന്നി​വ​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ അ​ത് തു​ട​ര​ണം.

അ​സി​ഡി​റ്റി

നോ​മ്പു​കാ​ല​ത്ത് പ​ല​രി​ലും ക​ണ്ടു​വ​രു​ന്ന ഒ​ന്നാ​ണ് അ​സി​ഡി​റ്റി. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ സ​മ​യ​ക്ര​മം തെ​റ്റു​ന്ന​തും എ​രി​വും പു​ളി​യും കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും അ​സി​ഡി​റ്റി​ക്ക് കാ​ര​ണ​മാ​കാം. നോ​മ്പ് തു​റ​ന്ന ഉ​ട​നെ അ​മി​ത ആ​ഹാ​രം ക​ഴി​ക്കാ​തി​രി​ക്കു​ക. പ്ര​ഭാ​ത​ഭ​ക്ഷ​ണം നി​ർ​ബ​ന്ധ​മാ​യും ക​ഴി​ക്കു​ക. പു​ക​വ​ലി, എ​രി​വ്, പു​ളി, മ​സാ​ല എ​ന്നി​വ കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, ചാ​യ, കാ​പ്പി കു​റ​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ അ​സി​ഡി​റ്റി​യെ നി​യ​ന്ത്രി​ക്കാ​നാ​കും. നോ​മ്പ് തു​റ​ന്ന​തി​നു​ശേ​ഷം ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക (3-4 ലി​റ്റ​ർ) എ​ന്ന​തും പ്ര​ധാ​ന​മാ​ണ്. ല​ക്ഷ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും അ​സ​ഹ​നീ​യ​മാ​കു​ക​യു​മാ​ണെ​ങ്കി​ൽ ഡോ​ക്ട​റെ സ​മീ​പി​ക്ക​ണം.


മൂ​​ത്ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ

റ​മ​ദാ​ൻ​നാ​ളു​ക​ളി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​തി​ലു​ള്ള കു​റ​വ് മൂ​​ത്ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചേ​ക്കാം. നോ​മ്പ് തു​റ​ന്ന​തി​നു​ശേ​ഷം വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ൽ ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​കും. ചു​രു​ങ്ങി​യ​ത് മൂ​ന്നു ലി​റ്റ​ർ വെ​ള്ളം ഒ​രു ദി​വ​സം കു​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ജ​ലാം​ശം അ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ളം ക​ഴി​ക്കാ​നും ശ്ര​ദ്ധി​ക്കു​ക. ത​ണ്ണി​മ​ത്ത​ൻ, കു​ക്കു​മ്പ​ർ, ഓ​റ​ഞ്ച് എ​ന്നി​വ ന​ല്ല​താ​ണ്.

പ്ര​മേ​ഹ​രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്ക​ണം

പ്ര​മേ​ഹ​രോ​ഗി​ക​ൾ റ​മ​ദാ​നി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​ര​ക്കാ​രി​ൽ ഷു​ഗ​ർ അ​ള​വ് പെ​ട്ടെ​ന്ന് താ​ഴ്ന്നു​പോ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ക്ഷീ​ണം, ഉ​റ​ക്കം, ക​ണ്ണു​ക​ളി​ൽ ഇ​രു​ട്ട് ക​യ​റു​ക, നെ​ഞ്ചി​ടി​പ്പ് കൂ​ടു​ക, വി​യ​ർ​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. സ്ഥി​ര​മാ​യി ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക, നോ​മ്പു​തു​റ​ന്ന ഉ​ട​ൻ പ​ഴ​വ​ർ​ഗ​ങ്ങ​ൾ ക​ഴി​ക്കു​ക, ര​ണ്ടു​മൂ​ന്ന് ത​വ​ണ​യാ​യി ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക തു​ട​ങ്ങി​യ​വ ഇ​ത്ത​രം രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്ക​ണം.

ര​ക്ത​ത്തി​ലെ ഷു​ഗ​റി​ന്റെ അ​ള​വ് കൂ​ടു​ന്ന അ​വ​സ്ഥ​യും ക​ണ്ടു​വ​രാ​റു​ണ്ട്. ക്ഷീ​ണം, അ​മി​ത ദാ​ഹം, ഇ​ട​ക്കി​ടെ​യു​ള്ള മൂ​ത്ര​ശ​ങ്ക, കൂ​ടു​ത​ലാ​യ മൂ​ത്രം, ത​ല​വേ​ദ​ന ഇ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. സ്ഥി​ര​മാ​യി മ​രു​ന്നും ഇ​ൻ​സു​ലി​നും എ​ടു​ക്കു​ന്ന​വ​രും ഉ​ണ്ടാ​കും. ഇ​ത്ത​ര​ക്കാ​ർ ഡോ​ക്ട​റെ ക​ണ്ട് പ​രി​ഹാ​ര​ങ്ങ​ൾ തേ​ട​ണം.

Tags:    
News Summary - health tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.