കുവൈത്ത് സിറ്റി: രാജ്യത്ത് ഹൃദയാഘാത കേസുകളിൽ വർധന. കഴിഞ്ഞ 15 മാസത്തിനിടെ 7600 മരണങ്ങള് റിപ്പോർട്ട് ചെയ്തതായി കുവൈത്ത് ഹാർട്ട് അസോസിയേഷൻ അറിയിച്ചു.
2023 മെയ് 15 മുതൽ 2024 ആഗസ്റ്റ് വരെയുള്ള കാലയളവിലെ കണക്കുകളാണിത്. മരണപ്പെട്ടവരില്‍ 71 ശതമാനവും പ്രവാസികളും 29 ശതമാനം കുവൈത്തി പൗരന്മാരുമാണ്. ഇതില്‍ 82 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളുമാണെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നതായും അസോസിയേഷൻ അറിയിച്ചു. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചാണ് ഹാർട്ട് അസോസിയേഷൻ കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം, പഠനമനുസരിച്ച് ഹൃദയാഘാതം ബാധിച്ച രോഗികളിൽ പകുതിയിലധികം പേർക്കും പ്രമേഹം കണ്ടെത്തിയാതായും ശരാശരി പ്രായം 56 വയസ്സാണെന്നും വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.