ചു​ട്ടു​പൊ​ള്ളി കു​വൈ​ത്ത്; താ​പ​നി​ല കു​തി​ച്ചു​യ​രു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ട് തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യി ജ​ന​ങ്ങ​ൾ.

വെ​ള്ളി​യാ​ഴ്ച പ​ര​മാ​വ​ധി 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​വി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ് നേ​ര​ത്തേ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത് അ​തി​നും മു​ക​ളി​ലെ​ത്തി. പ​ക​ൽ ഉ​ട​നീ​ള​മു​ള്ള ക​ടു​ത്ത ചൂ​ടും രാ​ത്രി​യി​ലും അ​നു​ഭ​വ​പ്പെ​ട്ടു.

ക​ടു​ത്ത ചൂ​ടി​നൊ​പ്പം ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൂ​ടു​കാ​റ്റും വീ​ശി​യ​തി​നാ​ൽ രാ​ജ്യം ചു​ട്ടു​പൊ​ള്ളി. രാ​ത്രി 32 മു​ത​ൽ 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രു​ന്നു താ​പ​നി​ല. വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

ശ​നി​യാ​ഴ്ച താ​പ​നി​ല 48 മു​ത​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. ചൂ​ടു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത് ശ​ക്തി​പ്പെടു​ക​യും ചെ​യ്യും. രാ​ത്രി താ​പ​നി​ല അ​ൽ​പം കു​റ​യു​മെ​ങ്കി​ലും ചൂ​ട് നി​ല​നി​ൽ​ക്കും.

രാ​ത്രി കു​റ​ഞ്ഞ താ​പ​നി​ല 32 മു​ത​ൽ 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. രാ​ജ്യ​ത്ത് ആ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ ശ​ക്ത​മാ​യ ചൂ​ട് നി​ല​നി​ൽ​ക്കും. സെ​പ്റ്റംബർ പ​കു​തി​യോ​ടെ താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കും. ഒ​ക്ടോ​ബ​റും ന​വം​ബ​റും സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​കും. ഡി​സം​ബ​റി​ൽ ശൈ​ത്യം രാ​ജ്യ​ത്തെ കാ​ലാ​വ​സ്ഥ​യെ ബാ​ധി​ക്കും.

ഈ ​വ​ർ​ഷം ജൂ​ലൈ ക​ട​ന്നു​പോ​കു​ക ക​ന​ത്ത ചൂ​ടി​ലൂ​ടെ ആ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ക​ൽ സ​മ​യ​ത്ത് നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശം ഒ​ഴി​വാ​ക്കാ​നും ധാ​രാ​ളം വെ​ള്ളം കു​ടി​ച്ച് ജ​ലാം​ശം നി​ല​നി​ർ​ത്താ​നും അ​ധി​കൃ​ത​ർ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും നി​ർ​ദേ​ശി​ച്ചു. 

Tags:    
News Summary - Heat waves in kuwait-The temperature was rising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.