കുവൈത്ത് സിറ്റി: കെ.ഐ.ജി വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ഹെവൻസ് കരിക്കുലത്തിനു കീഴിൽ സ്കൈ 1, 2, 3 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. ഡോ. അലിഫ് ഷുക്കൂർ നേതൃത്വം നൽകി. ഇസ്ലാമിക പാഠങ്ങളെക്കുറിച്ച് പ്രാഥമിക അറിവ് ലഭിക്കുന്ന ഇടങ്ങളാണ് മദ്റസകൾ എന്നതിനാൽ അവരുടെ ജീവിതത്തെക്കുറിച്ച് രക്ഷാകർത്താക്കളും ഉത്തരവാദികളാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക പ്രമാണങ്ങളിലൂന്നി ആധുനിക വിദ്യാഭ്യാസ രീതിയെ ഉപയോഗപ്പെടുത്തി വിദ്യാർഥികളെ രൂപപ്പെടുത്തുന്ന സംവിധാനമാണ് ഹെവൻസ് കരിക്കുലമെന്ന് ഡോ. അലിഫ് ഷുക്കൂർ വ്യക്തമാക്കി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മദ്റസ പ്രിൻസിപ്പൽ ആയിഷ ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.എം. അൻസാർ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി ആശംസപ്രസംഗം നടത്തി. അധ്യാപികമാരായ ജൈഹാൻ, സുഹീദ, ജാസ്മിൻ എന്നിവർ സംസാരിച്ചു. ഖത്മുൽ ഖുർആൻ പൂർത്തീകരിച്ച സ്കൈ 3ലെ കുട്ടികളെയും കഴിഞ്ഞ അധ്യയന വർഷം ഉന്നത റാങ്ക് വാങ്ങിയ കുട്ടികളെയും ആദരിച്ചു. അസ്വ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.