കുവൈത്ത് സിറ്റി: െഎ.എം.സി.സി കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഹമീദ് മധൂർ (പ്രസി), ശരീഫ് താമരശ്ശേരി (ജന. സെക്ര), അബൂബക്കർ എ.ആർ നഗർ (ട്രഷ), ഉമ്മർ കൂളിയങ്കാൽ (ഓർഗനൈസിങ് സെക്ര), ഖാലിദ് ബേക്കൽ (പ്രോജക്ട് വിങ് കൺ), മുനീർ തേറളായി, കുഞ്ഞാമദ് അതിഞ്ഞാൽ (വൈ. പ്രസി), സി.കെ. മുബാറക്, മുനീർ കണ്ണൂർ, അൻവർ തച്ചംപൊയിൽ (സെക്ര). പ്രസിഡൻറ് ഹമീദ് മധൂരിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ തുടരുന്ന ജാതിവെറിയുടെ ഇരയാണ് ഹാഥറസിലെ പെൺകുട്ടിയെന്നും സംഘ്പരിവാർ അധികാരത്തിൽ ദലിത് ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും സത്താർ കുന്നിൽ പറഞ്ഞു.ശരീഫ് താമരശ്ശേരി, റഷീദ് ഉപ്പള, ജാഫർ പള്ളം, അബൂബക്കർ നെല്ലാങ്കണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.