ഫൈ​ല​ക​യി​ലെ ഉ​ത്ഖ​ന​ന പ്ര​ദേ​ശം

ഫൈ​ല​ക്കയിൽ നി​ന്നി​താ ഒ​രു ചരിത്രക​ഥ കൂ​ടി

കു​വൈ​ത്ത് സി​റ്റി: നൂ​റ്റാ​ണ്ടു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ച​രി​ത്ര അ​ത്ഭു​ത​ങ്ങ​ളു​ടെ തീ​ര​മാ​ണ് ഫൈ​ല​ക ദ്വീ​പ്. മ​നു​ഷ്യ ച​രി​ത്ര​ത്തി​ന്റെ പ​ഴ​മ​യി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന മ​റ്റൊ​രു പ്ര​ധാ​ന ക​ണ്ടെ​ത്ത​ലി​നു​കൂ​ടി സാ​ക്ഷി​യാ​യി​രി​ക്കു​ക​യാ​ണ് ദ്വീ​പ്. ദ്വീ​പി​ൽ നി​ന്ന് 4000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള പ്രാ​ർ​ഥ​ന കേ​ന്ദ്ര​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി.

വെ​ങ്ക​ല​യു​ഗ​ത്തി​ൽ ദി​ൽ​മു​ൻ സം​സ്കാ​ര​വും നാ​ഗ​രി​ക​ത​യു​മാ​യി അ​ടു​ത്തു​നി​ൽ​ക്കു​ന്ന​താ​ണ് ഇ​വ. കു​വൈ​ത്ത്- ഡെ​ൻ​മാ​ർ​ക് പു​രാ​വ​സ്തു പ​ര്യ​വേ​ഷ​ണ സം​ഘ​മാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

പു​തി​യ ക​ണ്ടെ​ത്ത​ൽ അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ൽ ഫൈ​ലക ദ്വീ​പി​ന്റെ സു​പ്ര​ധാ​ന​മാ​യ സാം​സ്കാ​രി​ക, വ്യാ​പാ​ര, സാ​മൂ​ഹി​ക പൈ​തൃ​കം എ​ടു​ത്തു കാ​ട്ടു​ന്ന​താ​യി കു​വൈ​ത്ത്‌ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (എ​ൻ.​സി.​സി.​എ.​എ​ൽ) ആ​ക്ടി​ങ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് ബി​ൻ റ​ദ പ​റ​ഞ്ഞു.

ക​ണ്ടെ​ത്തി​യ വ​സ്തു​ക്ക​ൾ

ചെ​റി​യ പ്രാ​ർ​ഥ​നാ​ല​യ​ത്തി​ന്റെ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ ഭാ​ഗ​മെ​ന്ന് ക​രു​തു​ന്ന മ​തി​ലു​ക​ളു​ടെ പു​രാ​വ​സ്തു​ക്ക​ൾ മു​മ്പ് ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി ഡാ​നി​ഷ് പു​രാ​വ​സ്തു പ​ര്യ​വേ​ഷ​ണ ത​ല​വ​ൻ ഡോ. ​സ്റ്റെ​ഫാ​ൻ ലാ​ർ​സ​ൻ പ​റ​ഞ്ഞു. നി​ര​വ​ധി പു​രാ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്ഷേ​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ രൂ​പ​ക​ല്പ​ന​യും സം​ഘം ഈ ​വ​ർ​ഷം ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​അ​സാ​ധാ​ര​ണ ക​ണ്ടെ​ത്ത​ൽ ദി​ൽ​മു​ൻ നാ​ഗ​രി​ക​ത​യു​ടെ മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ലെ ഒ​രു വ​ഴി​ത്തി​രി​വാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ ക​ണ്ടെ​ത്ത​ൽ പ്രാ​ദേ​ശി​ക​മാ​യും മേ​ഖ​ല​യി​ൽ ആ​ക​മാ​ന​വും പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​ണെ​ന്ന് കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി ന​ര​വം​ശ​ശാ​സ്ത്ര പ്ര​ഫ​സ​ർ ഹ​സ​ൻ അ​ഷ്ക​നാ​നി പ​റ​ഞ്ഞു.


ബി​സി മൂ​ന്നാം സ​ഹ​സ്രാ​ബ്ദം മു​ത​ൽ കി​ഴ​ക്ക​ൻ അ​റേ​ബ്യ​യി​ലെ പു​രാ​ത​ന സെ​മി​റ്റി​ക് ഭാ​ഷ സം​സാ​രി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് ദി​ൽ​മു​ൻ. മെ​സ​പ്പെ​ട്ടോ​മി​യ​ക്കും സി​ന്ധു​ന​ദീ​ത​ട നാ​ഗ​രി​ക​ത​ക്കും ഇ​ട​യി​ലു​ള്ള ഒ​രു വ്യാ​പാ​ര പാ​ത​യി​ൽ, ക​ട​ലി​നോ​ടും ആ​ർ​ട്ടി​സി​യ​ൻ നീ​രു​റ​വ​ക​ളോ​ടും ചേ​ർ​ന്നാ​ണ് ഇ​വ​രു​ടെ താ​മ​സ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നു​മാ​നം. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, കി​ഴ​ക്ക​ൻ സൗ​ദി അ​റേ​ബ്യ എ​ന്നി​വ​യെ ഇ​വ ഉ​ൾ​ക്കൊ​ള്ളു​ന്നു.

Tags:    
News Summary - Here is one more historical story from Failaka island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.