കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ 95 ശതമാനം പൂര്‍ത്തിയാ ക്കിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാ ത്തതിനെ തുടര്‍ന്ന് എം.പിമാരിൽനിന്ന് ഉൾപ്പെടെ വിവിധതലങ്ങളിൽ വിമര്‍ശനമുണ്ടായിരുന്നു. ഉപരിതലത്തിലെ മിനുക്കുപണികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇൗമാസം തന്നെ ഇത് പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.
2018 നവംബറിൽ ഉണ്ടായ പെരുമഴയിലും വെള്ളക്കെട്ടിലുമാണ് രാജ്യത്തെ റോഡുകൾ തകർന്നത്. മഴക്കാലത്തിനുമുേമ്പ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കുകയും ഒാടകൾ വൃത്തിയാക്കുകയും ചെയ്തിരുന്നതുകൊണ്ട് ഇത്തവണ മുൻവർഷത്തെ പോലെ തകർച്ചയുണ്ടായില്ല. റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി പുതിയ അന്താരാഷ്ട്ര സാങ്കേതിവദ്യയായ ‘വെലോസിറ്റി’ ഉപയോഗിച്ചു തുടങ്ങിയത് കാര്യങ്ങൾ എളുപ്പമാക്കി. ‘വെലോസിറ്റി’ എന്ന യന്ത്രം ഉപയോഗിച്ച് റോഡുകളിലെ കുഴികള്‍ അടക്കാൻ വെറും മൂന്നു മിനിറ്റ് മതിയാവും. കുഴികൾ ശുദ്ധീകരിക്കാനും ടാറും മെറ്റലും കുഴികളിൽ ഒഴിക്കാനും ഇത് ഉപയോഗിക്കുന്നു. മിനിറ്റുകൾക്കുള്ളിൽ ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നതിനൊപ്പം മികച്ച ഉപരിതലവും സാധ്യമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.