കുവൈത്ത് സിറ്റി: ഒളിച്ചോട്ടത്തിന് കേസ് രജിസ്റ്റർ ചെയ്യപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ പുതിയ സ്പോൺസറുടെ കീഴിലേക്ക് വിസ മാറ്റാൻ അനുമതി. ഈ കാരണത്താൽ തൊഴിലാളിക്ക് ബാധ്യതയായി മാറിയ മുഴുവൻ പിഴയും പുതിയ സ്പോൺസർ വഹിക്കണമെന്ന നിബന്ധനയോടെയാണ് ഇതിന് അനുമതിനൽകിയത്.
റെസിഡൻഷ്യൽകാര്യ ഡിപ്പാർട്ട്മെൻറ് മേധാവിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗാർഹികവിസകളിലുള്ള നിരവധി പേരാണ് വിവിധ കാരണങ്ങളാൽ സ്പോൺസർമാരിൽനിന്ന് മാറി ജോലിചെയ്യുന്നത്. ഇങ്ങനെ പോകുന്നവർക്കെതിരെ ഒളിച്ചോട്ടത്തിന് കേസ് കൊടുക്കാൻ സ്പോൺസർമാർക്ക് അവകാശമുണ്ട്. നേരത്തേ ഒളിച്ചോട്ടമുണ്ടായി മൂന്നു മാസത്തിനുള്ളിൽ കേസ് കൊടുത്താൽ മതിയായിരുന്നു.
ഇപ്പോൾ അത് രണ്ടു മാസമായി കുറച്ചിട്ടുമുണ്ട്. അതേസമയം, തൊഴിലാളിയെ കുടുക്കാൻ സ്പോൺസർ തന്ത്രം കാണിച്ചതാണെന്ന് കണ്ടെത്തിയാൽ ഒളിച്ചോട്ട കേസ് ദുർബലപ്പെടും. പുതിയ തീരുമാനം ഇന്ത്യക്കാരുൾപ്പെടെ ഇത്തരത്തിൽ കേസുള്ള നിരവധിപേർക്ക് ഗുണം ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.