കുവൈത്ത് സിറ്റി: സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. അമതൽ അൽ ഹുവൈല, വിദേശകാര്യ സഹമന്ത്രിയും മനുഷ്യാവകാശകാര്യ അംബാസഡറുമായ ശൈഖ ജവഹർ ഇബ്രാഹിം ദുവായിജ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി.
മനുഷ്യാവകാശങ്ങൾ വർധിപ്പിക്കുന്നതിനുള്ള സഹകരണം സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. സ്ത്രീകൾ, കുടുംബം, കുട്ടികൾ, വൈകല്യമുള്ളവർ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങൾ യോഗത്തിൽ വിലയിരുത്തിയതായും സാമൂഹിക കാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. അന്താരാഷ്ട്ര കൺവെൻഷനുകളും നിയമങ്ങളും അനുസരിച്ചുള്ള കുവൈത്തിന്റെ മനുഷ്യാവകാശ നയങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.