ഐ.​സി.​എ​ഫ് സി.​എം മ​ട​വൂ​ർ അ​നു​സ്മ​ര​ണ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു 

ഐ.സി.എഫ് സി.എം. മടവൂർ അനുസ്മരണം

ഫര്‍വാനിയ: ഐ.സി.എഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി സി.എം. മടവൂർ മൗലിദ് സദസ്സും പ്രഭാഷണവും നടത്തി.അഗാധജ്ഞാന സമ്പാദനത്തിലൂടെയും ജീവിത വിശുദ്ധിയിലൂടെയും കേരളീയ മുസ്‍ലിംകൾക്ക് തണലായിനിന്ന സി.എമ്മിന്റെ ജീവചരിത്രം പഠിച്ച് ആത്മീയ മുന്നേറ്റത്തിന് പാതയൊരുക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ ഐ.സി.എഫ് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര പറഞ്ഞു.

ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് സുബൈർ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് നോളജ്സിറ്റി സി.എ.ഒ അഡ്വ. തൻവീർ ഉമര്‍ ഉദ്ഘാടനം നിർവഹിച്ചു.ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി.സലീം മാസ്റ്റർ സ്വാഗതവും ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു.

Tags:    
News Summary - ICF C.M. Madavoor Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.