ഐ.സി.എഫ് സാൽമിയ മദ്റസ പ്രവേശനോത്സവത്തിൽ നാഷനൽ വിദ്യാഭ്യാസ വിഭാഗം പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി സംസാരിക്കുന്നു

ഐ.സി.എഫ് സാൽമിയ മദ്റസ പ്രവേശനോത്സവം

കുവൈത്ത് സിറ്റി: ഇസ്ലാമിക് എജുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.എഫ് സാൽമിയ മദ്റസയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ഫത്ഹേ മുബാറക് എന്ന പേരിൽ സംഘടിപ്പിച്ചു.

സെൻട്രൽ വിദ്യാഭ്യാസ വിഭാഗം പ്രസിഡന്റ് ഉമർ ഹാജി കണ്ണൂർ അധ്യക്ഷത വഹിച്ചു. നാഷനൽ സേവന വിഭാഗം സെക്രട്ടറി ശമീർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. നാഷനൽ വിദ്യാഭ്യാസ വിഭാഗം പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി, സെൻട്രൽ ജനറൽ സെക്രട്ടറി സ്വാദിഖ് കൊയിലാണ്ടി, ആർ.എസ്.സി നാഷനൽ കൺവീനർ ശിഹാബ് വാണിയന്നൂർ, സെൻട്രൽ അഡ്മിൻ പ്രസിഡന്റ് മുഹമ്മദ് സഖാഫി, അബ്ദു സഖാഫി എന്നിവർ സംസാരിച്ചു.

റാശിദ് ചെറുശോല സ്വാഗതവും അബ്ദുസ്സലാം വിളത്തൂർ നന്ദിയും പറഞ്ഞു. രണ്ടുവർഷത്തെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി ജൂനിയർ സ്കൂളിൽ വെള്ളി, ശനി ദിവസങ്ങളിൽ നേരിട്ടാണ് ഈ വർഷം ക്ലാസുകൾ നടക്കുക. സാൽമിയ, ഹവല്ലി, സൽവ, ശർഖ്, ജാബിരിയ, സബാഹ് സാലിം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം വാഹനസൗകര്യം ഉണ്ടാകും. ഫോൺ: 55344665.

Tags:    
News Summary - ICF Salmiya Madrasa Admission Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.