എ​ബി​ൻ തോ​മ​സ്, ജോ​ബി​ൻ​സ് ജോ​സ​ഫ്, ബി​ജോ ജോ​സ​ഫ്, രാ​ജി ഷാ​ജി മാ​ത്യു

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജോ​ൺ​ലി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ജോ​ബി​ൻ​സ് ജോ​സ​ഫ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പെ​ഴ്സ​ൺ വി​നീ​ത ഔ​സേ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് യാ​ത്ര തി​രി​ക്കു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ന് യോ​ഗ​ത്തി​ൽ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ജി​ജി മാ​ത്യു, ഐ​വി അ​ല​ക്സ്, വി​നീ​ത ഔ​സേ​പ്പ​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ജോ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ജോ​സ് തോ​മ​സ്, ബൈ​ജു പോ​ൾ, ബി​ജോ തോ​മ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: എ​ബി​ൻ തോ​മ​സ് (പ്ര​സി), ജോ​ൺ​ലി തു​ണ്ടി​യി​ൽ (വൈ. ​പ്ര​സി), ജോ​ബി​ൻ​സ് ജോ​സ​ഫ് (ജ​ന.​സെ​ക്ര), ബി​ജോ ജോ​സ​ഫ് (ട്ര​ഷ), ജോ​മോ​ൻ പി.​ജേ​ക്ക​ബ് (ജോ.​സെ​ക്ര), അ​നീ​ഷ് പ്ര​ഭാ​ക​ര​ൻ (ജോ.​ട്ര​ഷ), രാ​ജി ഷാ​ജി മാ​ത്യു (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പെ​ഴ്സ​ൺ), ഷി​ജു ബാ​ബു(​ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ), ജി​ജി മാ​ത്യു (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ). 

Tags:    
News Summary - Idukki Association Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.