കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഓപറേറ്റ് ചെയ്യുന്ന വിമാനങ്ങളിൽ ടിക്കറ്റ് ഉറപ്പായ ശേഷം ബുക്കിങ് റദ്ദാക്കിയാൽ യാത്രക്കാർക്ക് ഡി.ജി.സി.എയിൽ പരാതി നൽകാം. അനുവദിച്ചതിലധികം സീറ്റുകളിൽ ബുക്കിങ് സ്വീകരിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അനുവദിച്ചതിലധികം സീറ്റുകളിൽ ബുക്കിങ് സ്വീകരിക്കുകയും പിന്നീട് ഡി.ജി.സി.എ അനുമതി ഇല്ല എന്ന കാരണം പറഞ്ഞു ടിക്കറ്റ് ദ്ദാക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് പ്രഫഷനൽ സമീപനം അല്ലെന്നും ഇത്തരം സംഭവങ്ങളിൽ പരാതി ലഭിച്ചാൽ വിമാനക്കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യോമയാന വകുപ്പിലെ എയർ ട്രാൻസ്പോർട്ട് വിഭാഗം മേധാവി അബ്ദുല്ല അൽ റാജിഹി വ്യക്തമാക്കി. ഓരോ വിമാനക്കമ്പനിക്കും അനുവദിച്ച സീറ്റുകളിൽ മാത്രമാണ് ബുക്കിങ് സ്വീകരിക്കേണ്ടത്.
എന്നാൽ, ചില കമ്പനികൾ അനുവദിക്കപ്പെട്ടതിലധികം ടിക്കറ്റുകൾ വിൽപന നടത്തുന്നുണ്ട്. ഇത് വ്യോമയാന നിയമങ്ങൾക്കു വിരുദ്ധമാണ്. പരാതികളുടെ അടിസ്ഥാനത്തിൽ ഇത്തരം കമ്പനികൾക്കെതിരെ കമ്പനീസ് ആൻഡ് ആട്രിബൂഷൻ കമ്മിറ്റി മുഖേന നടപടി സ്വീകരിക്കും. വിമാന ടിക്കറ്റ്, പണമടച്ച രശീതി, പാസ്പോർട്ട് പകർപ്പ് എന്നിവ സഹിതമാണ് യാത്രക്കാർ പരാതി നൽകേണ്ടതെന്നും അൽ റാജിഹി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.