കുവൈത്ത് സിറ്റി: ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടന ഫോസ കുവൈത്ത് ഇഫ്താർ സംഗമം മെഹ്ബൂല ക്യാമ്പിൽ നടന്നു. ക്യാമ്പിലെ മുന്നൂറോളം തൊഴിലാളികൾക്കൊപ്പം ഫോസ അംഗങ്ങളും ഇഫ്താറിൽ ഒന്നിച്ചു ചേർന്നു. സംഗമത്തിന് കുവൈത്ത് ഫോസ പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറിമാരായ റിയാസ് അഹമ്മദ്, റമീസ് ഹൈദ്രോസ്, ബഷീർ ബാത്ത, എക്സിക്യൂട്ടിവ് അംഗങ്ങളായ അനീസ്, മെഹബൂബ് കാപ്പാട്, മുദസ്സിർ, നൂഹ്, ജാഫർ, കമാൽ, നിസാർ, ഷഹീർ എന്നിവർ നേതൃത്വം നൽകി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഇഫ്താർ സംഘടിപ്പിച്ചത്. ഫോസ ദുബൈ ചാപ്റ്റർ റമദാനിലെ എല്ലാ ദിവസങ്ങളിലും ദുബൈ സജ്ജ ലേബർ ക്യാമ്പിൽ 1600 പേർക്ക് റമദാൻ കിറ്റുകൾ നൽകി വരുന്നതായി സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.