കുവൈത്ത് സിറ്റി: ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് (ജിസ് കുവൈത്ത്) ഇഫ്താർ സംഗമം അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്നു. അശോകൻ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗൽ സെൽ പ്രസിഡന്റും പൊതുപ്രവർത്തകനുമായ ബിജു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ കലാം മൗലവി മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഹമീദ് പാലേരി സംഘടന പ്രവർത്തനങ്ങൾ വിവരിച്ചു. കുവൈത്തിലെ വിഭിന്ന മേഖലയിലുള്ളവർ ഇഫ്താർ സംഗമത്തിൽ പങ്കുചേർന്നു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ശ്രീകുമാർ, ചിന്നു റോയ്, സുനിൽ, വിജയൻ ഇന്യാസി, പ്രകാശ് ചെറ്റേടത്ത്, സമീർ എന്നിവർ ആശംസകൾ നേർന്നു.
വൈസ് പ്രസിഡന്റ് അനിമോൾ, മായ, സുമയ്യ, ലത, സതി, വിനു, മഞ്ജു, സഹായ്ജ് പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും ട്രഷറർ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.