കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസ അധ്യാപകരും കുടുംബവും ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കുവൈത്ത് മാജിക് പാർക്കിൽ സംഘടിപ്പിച്ച സംഗമത്തിൽ മദ്റസ സ്റ്റാഫും കുടുംബങ്ങളും ഒത്തുചേർന്നു. എല്ലാവരും വീടുകളിൽ ഒരുക്കിയ വിഭവങ്ങൾ കൊണ്ടുവന്ന് ഒരുമിച്ചു പങ്കിട്ടത് വേറിട്ട അനുഭവമായി. സദർ സാജു, ഫൈസ്സൽ, തൻവീർ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളി, ശനി ദിവസങ്ങളിൽ ഫഹാഹീൽ ദാറുൽ ഖുർആനിലാണ് മദ്റസ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.