കുവൈ\ത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ഇഫ്താർ നടത്തി. ഗ്ലോബൽ പ്രസിഡൻറ് ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. ഇക്വേറ്റ് പെട്രോ കെമിക്കൽ കമ്പനി ആർ.എൻഡ്.ഡി ലീഡർ ആരിഫ് അൽ ഖത്താൻ സംഗമം ഉദ്ഘാടനം ചെയ്തു. യുനൈറ്റഡ് സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ് മുഖ്യാതിഥിയായി. ഫൈസൽ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജോൺ തോമാഫസ് കളത്തിപറമ്പിൽ, ജോയൽ ജേക്കബ്, അലീഷ്യ കെയ്, എൻജിനീയർ സുലൈമാൻ അൽ ഖത്താൻ എന്നിവർ പ്രത്യേക അതിഥികളായി. ബിജു സ്റ്റീഫൻ, ശതാബ് അൻജും, സണ്ണി മിറാൻഡ, ഒ.ടി. ചിന്ന, വിനോദ് വലുപറമ്പിൽ, സുബിൻ അറയ്ക്കൽ, സത്താർ കുന്നിൽ, സലീംരാജ്, തമ്പി ലൂക്കോസ്, ഓമനക്കുട്ടൻ, പുഷ്പരാജ്, കൃഷ്ണകുമാർ, ഹനീഫ, രഞ്ജിത് അലക്സാണ്ടർ, സേവ്യർ ആൻറണി, അലക്സ് മാത്യു എന്നിവർ സംസാരിച്ചു.
ഒ.എൻ.സി.പി ഭാരവാഹികളായ രവീന്ദ്രൻ, പ്രിൻസ് കൊല്ലപ്പിള്ളി, രാഘവൻ അശോകൻ, മാത്യു ജോൺ, നോയൽ പിന്റോ എന്നിവർ നേതൃത്വം നൽകി. പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി സ്വാഗതവും ജനറൽ സെക്രട്ടറി അരുൾരാജ് നന്ദിയും പറഞ്ഞു.
മലർവാടി ഫർവാനിയ
കുവൈത്ത് സിറ്റി: ഐവ ഫർവാനിയ ഏരിയ മലർവാടി യൂനിറ്റുകൾ ഇഫ്താറും കുട്ടിക്കുടുക്ക ഉദ്ഘാടനവും നടത്തി.ഏരിയയിലെ ഖൈത്താൻ, അൽറഷീദി, ഗസ്സാലി, റിഗ്ഗയ് യൂനിറ്റുകളാണ് മലർവാടി കുട്ടികളുടെ നോമ്പുതുറ സംഘടിപ്പിച്ചത്. മൂന്നു യൂനിറ്റുകളിലായി 70ഓളം കുട്ടികൾ പങ്കെടുത്തു.
ഗാന്ധിസ്മൃതി കുവൈത്ത്
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് ഇഫ്താർ മെട്രോ ഹോസ്പിറ്റൽ ബി.ഡി.എം ഫൈസൽ ഹംസ ഉദ്ഘാടനം ചെയ്തു. പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹീം മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടന പ്രതിനിധികളായ ഷഹീദ് ലബ്ബ, എം.ആർ. നാസർ, നിക്സൻ ജോർജ്, വിനയൻ അഴീക്കോട്, ഹമീദ് കേളോത്ത്, ജിയോ മത്തായി എന്നിവർ സംസാരിച്ചു. അഡ്മിൻ പാനൽ അംഗങ്ങളായ ബിജോ മംഗലി, മധു മാഹി, പോളി അലക്സ്, ലാക്ക് ജോസ്, ടോം എടയോടിയിൽ, സുധിർ മെട്ടാമ്മലിൽ, റെജി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. സാബു പൗലോസ് സ്വാഗതവും എൽദോസ് ബാബു നന്ദിയും പറഞ്ഞു.
കുവൈത്ത് സിറ്റി: മലർവാടി ബാലസംഘം സാൽമിയ ഏരിയയിലെ ഹവല്ലി, സാൽമിയ യൂനിറ്റുകൾ കുട്ടികൾക്കായി ഇഫ്താർ സംഗമം നടത്തി. ഐവ ഹവല്ലി യൂനിറ്റ് സെക്രട്ടറി അസ്ന ഫൈസൽ കുട്ടികളോട് സംവദിച്ചു. മലർവാടി ഹവല്ലി യൂനിറ്റ് കോഓഡിനേറ്റർ ഷാഹിദ ലത്തീഫ്, മുംതാസ് സജീർ, നുസ്രത് നിയാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സാൽമിയ യൂനിറ്റ്: മലർവാടി ബാലസംഘം സാൽമിയ യൂനിറ്റ് കുട്ടികൾക്കായി ഇഫ്താർ സംഗമം നടത്തി. അസ്ന ഫൈസൽ കുട്ടികളോട് സംവദിച്ചു. ശുജാഅത്ത് റിഷ്ദിൻ, ജസീറ ആസിഫ്, നിഷ ആസിഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സാൽമിയ: സൗഹൃദവേദി സാൽമിയ ഇഫ്താർ സംഗമം നടത്തി. സാൽമിയ എൻ.സി.ഐ.എം ഹാളിൽ നടന്ന പരിപാടിയിൽ സൗഹൃദവേദി പ്രസിഡന്റ് ജോർജ് പയസ്സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് പരിമണം സ്വാഗതം പറഞ്ഞു. കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ സന്ദേശം നൽകി.
സെന്റ് തോമസ് ചർച്ച് വികാരി ജിജി മാത്യു, വെൽഫെയർ കേരള കുവൈത്ത് ട്രഷറർ വിഷ്ണു നടേശ്, കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് വി. ഖാലിദ് എന്നിവർ സംസാരിച്ചു. തുടർന്ന് സൗഹൃദവേദി പുനഃസംഘടന നടത്തി പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. കൺവീനർ മുഹമ്മദ് ഷിബിലി നന്ദി പറഞ്ഞു.
കുവൈത്ത് സിറ്റി: മലബാർ അടുക്കള കുവൈത്ത് ചാപ്റ്റർ ഇഫ്താർ നടത്തി. ഫഹാഹീൽ തക്കാര റസ്റ്റാറൻറ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ മോഡറേറ്റർ ജിജി ഹാറൂഷ്, ചീഫ് കോഓഡിനേറ്റർമാരായ ഫാത്തിമ സുൾഫിക്കർ, അഫ്സില ഷാഹിദ്, തസ്നീം എന്നിവർ നേതൃത്വം വഹിച്ചു. ചെയർമാൻ മുഹമ്മദലി ചാക്കോത്തിന്റെ നേതൃത്വത്തിൽ ഈ വർഷവും പാവപ്പെട്ട 1000 കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.