കുവൈത്ത് സിറ്റി: തെക്കൻ ഗസ്സയിൽ പരിക്കേറ്റവരുടെ ചികിത്സക്ക് ധനസഹായവുമായി കുവൈത്ത് ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ). ഡോക്ടർമാരുടെയും മെഡിക്കൽ ജീവനക്കാരുടെയും ക്ഷാമം കാരണം ഫലസ്തീനിലെ മുതിർന്ന മെഡിക്കൽ വിദ്യാർഥികളെ ഉപയോഗിച്ച് ചികിത്സ സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.
ഇതിന് ഫലസ്തീനിലെ മുതിർന്ന മെഡിക്കൽ വിദ്യാർഥികളെ ഗസ്സയിലെ യൂനിവേഴ്സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയൻസസ് (യു.സി.എ.സി) തെക്കൻ ഗസ്സയിലെ ആശുപത്രികളിലേക്ക് ക്ഷണിച്ചു.ഈ വർഷം ബിരുദം നേടുമെന്ന് പ്രതീക്ഷിക്കുന്ന 350 വിദ്യാർഥികളെ ഗസ്സയിലേക്ക് അയക്കാനും അഞ്ച് മാസത്തേക്ക് സജീവമായി പ്രവർത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി യു.സി.എ.സി വൈസ് ചാൻസലർ മുഹമ്മദ് മുഷ്താഹ പറഞ്ഞു.
ഗസ്സയിൽ അടിയന്തര വൈദ്യസഹായം ആവശ്യമാണ്. വിദ്യാർഥികൾക്ക് യഥാർഥ ജീവിതാനുഭവം നേടാനും കഴിവുകൾ മെച്ചപ്പെടുത്താനും ഈ പ്രോഗ്രാം അവസരം നൽകുമെന്നും മുഷ്താഹ കൂട്ടിച്ചേർത്തു. ധാർമികവും സാമ്പത്തികവുമായ പിന്തുണ നൽകിയതിന് കുവൈത്ത് അമീറിനും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.