മലയാളത്തിന്റെ മധുരവുമായി ‘ഇളനീർ’ നാളെ
text_fieldsകുവൈത്ത് സിറ്റി: പ്രവാസമണ്ണിൽ വാർത്തകളും വർത്തമാനങ്ങളുമായി നിറഞ്ഞുനിൽക്കുന്ന ‘ഗൾഫ് മാധ്യമം’ രജത ജൂബിലി കുവൈത്തിൽ വിപുലമായി ആഘോഷിക്കും. വെള്ളിയാഴ്ച വൈകീട്ട് ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ശിഫ അൽ ജസീറ പ്രസന്റ്സ് മാംഗോ ഹൈപ്പർ ‘ഇളനീർ’ ആഘോഷത്തിൽ കേരളവും മലയാളിയുമാണ് മുഖ്യ പ്രമേയം.
പ്രവാസ ഭൂമികയിലിരുന്ന് നാട്ടിലേക്കും ഭാഷയിലേക്കുമുള്ള തിരിഞ്ഞുനോട്ടം. കേരളത്തെയും മലയാളിയേയും രൂപപ്പെടുത്തിയതും വികസിപ്പിച്ചതുമായ വിവിധ വശങ്ങളെക്കുറിച്ച ഗൗരവമാർന്ന ചർച്ചയാണ് ‘ഇളനീരിന്റെ’ ആദ്യ സെഷൻ. ഇതിൽ കേരളവും മലയാള ഭാഷയും മലയാളിയുടെ ദേശാന്തര യാത്രകളും പോരാട്ടവും അതിജീവനവും ചർച്ചയാകും.
സാഹിത്യവും സിനിമയും സാംസ്കാരിക സാമൂഹിക ഘടകങ്ങളും ആധുനിക കേരളത്തെ രൂപപ്പെടുത്തിയതും അതിൽ മാധ്യമങ്ങളും ‘മാധ്യമ’വും ‘ഗൾഫ് മാധ്യമവും’ നിർവഹിച്ച സംഭാവനകളും വിലയിരുത്തപ്പെടും.
ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ‘ഇളനീർ’ പ്രത്യേക പരിപാടിയിൽ ‘എന്റെ സ്വന്തം കേരളം പറയുന്നതും പറയേണ്ടതും’ സംവാദ സദസ്സിൽ ഒ. അബ്ദുറഹ്മാൻ( ഗ്രൂപ് എഡിറ്റർ, മാധ്യമം), മധുപാൽ (നടൻ, സംവിധായകൻ, എഴുത്തുകാരൻ), കെ.കെ. ബാബുരാജ് (സാമൂഹിക ചിന്തകൻ, എഴുത്തുകാരൻ), നിഷാദ് റാവുത്തർ (മാധ്യമ പ്രവർത്തകൻ) എന്നിവർ കേരളത്തിന്റെ ചരിത്ര, വർത്തമാനകാല വിലയിരുത്തലുകൾ അവതരിപ്പിക്കും. ഗൗരവമേറിയ സംസാരങ്ങൾക്കൊപ്പം ഇളനീർ മധുരമൂറുന്ന ഗാനസന്ധ്യയും ഗൾഫ് മാധ്യമം ഒരുക്കിയിട്ടുണ്ട്.
മധുരമൂറുന്ന നിത്യഹരിത ഗാനങ്ങളുമായി പിന്നണിഗായിക സിത്താരയും മിഥുൻ ജയരാജും ബൽറാമും വേദിയിലുണ്ടാകും. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക, കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിനിധികൾ, കുവൈത്ത് ഇന്ഫര്മേഷന് മിനിസ്ട്രി പ്രതിനിധികൾ, കുവൈത്തിലെ വ്യാപാര പ്രമുഖർ, സംഘടന-സാംസ്കാരിക പ്രവർത്തകർ എന്നിവരും `ഇളനീരി'ന്റെ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.