പാർക്കിങ്ങിന്​ അനധികൃത പിരിവ്​: 10 പേർ അറസ്​റ്റിൽ

കുവൈത്ത്‌ സിറ്റി: വാഹന പാർക്കിങ്ങിന്​ അനധികൃതമായി പിരിവ്​ നടത്തിയ പത്തംഗ സംഘം അറസ്​റ്റിലായി. അൽറായിയിലെ വാണിജ്യ സമുച്ചയത്തിലെ പാർക്കിങ്​ സ്ഥലം കൈയടക്കി വാഹന ഉടമകളെ ചൂഷണം ചെയ്​തിരുന്ന ബംഗ്ലാദേശി സംഘമാണ്​ പിടിയിലായത്​. മാനവ വിഭവശേഷി സമിതിയാണ്​ ഇവരെ പിടികൂടിയത്​.

സൗജന്യ കാർ പാർക്കിങ്​ കൈയടക്കി, സ്ഥലം അനുവദിക്കുന്നതിന്​ വാഹന ഉടമകളിൽ നിന്ന് രണ്ട്​ ദീനാർ വീതം വാങ്ങുകയായിരുന്നു ഇവർ. സ്വന്തം വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടായിരുന്നു സ്ഥലം കൈയടക്കിയത്‌. വാഹന ഉടമകളിൽനിന്ന്​ പരാതി ലഭിച്ചതിനെ തുടർന്നാണ്​ മാനവ വിഭവശേഷി സമിതിയിലെ അന്വേഷണ വിഭാഗം സ്ഥലത്തെത്തി ഇവരെ പിടികൂടിയത്‌. പ്രതിദിനം 200 ദീനാറോളം ഇവർ സമ്പാദിച്ചിരുന്നു. പിരിവ്‌ സംഖ്യ 10 പേരും തുല്യമായി വീതിച്ചെടുക്കാറായിരുന്നു പതിവ്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.