കുവൈത്ത് സിറ്റി: ബീച്ചുകളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. കടൽത്തീരങ്ങൾ താമസക്കാര്‍ കൈയേറി അനധികൃത നിര്‍മാണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കിയത്.
പൊതു ബീച്ചുകള്‍ കൈയേറി വിവിധ നിര്‍മാണങ്ങൾ നടത്തുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനം തടയുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള അനധികൃത ൈകയേറ്റം ദേശീയ സ്വത്തിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.