കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ റുമൈതിയയിൽ അനധികൃതമായി നിർമിച്ച വസ്തുക്കൾ മുനിസിപ്പാലിറ്റി അധികൃതർ ഇടപെട്ട് ഒഴിപ്പിച്ചു. സ്ഥലം കൈയേറി ആട്, കോഴി, താറാവ് എന്നിവയെ വളർത്തിവരുകയായിരുന്നു.
അയൽവാസിയുടെ പരാതിയുടെ ഫലമായാണ് ഇവയെ പരിപാലിച്ചിരുന്ന കൈയേറ്റ സ്ഥലം ഒഴിപ്പിച്ചതെന്ന് അൽ റായി റിപ്പോർട്ട് ചെയ്തു. മുനിസിപ്പാലിറ്റി നിയമലംഘകർക്ക് നേത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ അഫയേഴ്സ് ആൻഡ് ഫിഷറീസ് റിസോഴ്സസും വിഷയത്തിൽ ഇടപെട്ടു.
മൃഗങ്ങളെയും കോഴികളെയും നീക്കിയ ശേഷമാണ് നിർമാണം പൊളിച്ചത്. മൃഗങ്ങളെയും കോഴികളെയും വളർത്തുന്നതുമായി മുനിസിപ്പാലിറ്റിക്ക് ഒരു ബന്ധവുമില്ലെന്നും എന്നാൽ, സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചു.
നിയമവും ചട്ടങ്ങളും ലംഘിച്ച് സ്ഥാപിച്ച എല്ലാം പൊളിച്ചുനീക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. നടപടിയെടുത്ത ഭാഗങ്ങളിൽ വീണ്ടും നിയമലംഘനം സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി നിരീക്ഷണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.