കുവൈത്ത് സിറ്റി: അക്രമവും അധാർമികതയും നടമാടുകയും ഭരണകൂടംപോലും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പ്രവാചക ജീവിത ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ 'തിരുനബി ജീവിതം: സമഗ്രം സമ്പൂർണം' തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന 'മീലാദ് കാമ്പയിൻ 2020' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത ലോകങ്ങള്‍ക്കും അനുഗ്രഹമായി അയക്കപ്പെട്ട തിരുനബിയുടെ മഹത്തായ അധ്യാപനങ്ങളെ സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കാനും എല്ലാ മേഖലയിലും മാതൃകയായിരുന്ന അദ്ദേഹത്തിെൻറ ജീവിതരീതികളെ ഉള്‍ക്കൊള്ളാനും നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനും നമുക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡൻറ് ഇല്യാസ് മൗലവി അധ്യക്ഷത വഹിച്ചു. ചെയര്മാന് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ പ്രമേയ പ്രഭാഷണം നടത്തി.
പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള പ്രാർഥന നിര്‍വഹിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി കാമ്പയിന് പരിപാടികള്‍ വിശദീകരിച്ചു. കേന്ദ്ര സെക്രട്ടറിമാരായ മുഹമ്മദലി പുതുപറമ്പ് സ്വാഗതവും നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.