വി​സ ക​ച്ച​വ​ടം ന​ട​ത്തി​യാ​ൽ ത​ട​വും പി​ഴ​യും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ കു​ടും​ബ സ​ന്ദ​ർ​ശ​ന വി​സ​യു​ടെ കാ​ല​യ​ള​വ് മൂ​ന്നു മാ​സ​മാ​യി ഉ​യ​ർ​ത്തും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ലി അ​ല്‍ അ​ദാ​നി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നേ​ര​ത്തേ ഒ​രു മാ​സ​ത്തേ​ക്കാ​യി​രു​ന്നു കു​ടും​ബ സ​ന്ദ​ർ​ശ​ന വി​സ ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, വി​സ​യു​ടെ കാ​ലാ​വ​ധി ലം​ഘി​ക്കു​ന്ന​വ​ർ​ക്കും വി​സ ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നി​യ​മ​ലം​ഘ​നം ഉ​ണ്ടാ​യാ​ല്‍ `സ​ഹ​ൽ' ആ​പ് വ​ഴി അ​റി​യി​പ്പ് ന​ല്‍കും. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ടു​ത്തി​ടെ പു​തി​യ റെ​സി​ഡ​ന്‍സി നി​യ​മ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി​യി​രു​ന്നു. ഇ​തി​നു പി​റ​കെ​യാ​ണ് കു​ടും​ബ സ​ന്ദ​ർ​ശ​ന വി​സ​യു​ടെ കാ​ലാ​വ​ധി വ​ർ​ധി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള മ​റ്റു മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റി​യി​ട്ടി​ല്ല. അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത കാ​ല​യ​ള​വി​ലേ​ക്ക് സ്ഥി​ര താ​മ​സാ​നു​മ​തി, റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ​ക്ക് 10 വ​ർ​ഷം, നി​ക്ഷേ​പ​ക​ർ​ക്ക് 15 വ​ർ​ഷം വി​സ എ​ന്നി​വ​യും പു​തി​യ റെ​സി​ഡ​ന്‍സി നി​യ​മ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വി​സ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ലി അ​ല്‍ അ​ദാ​നി വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​ക്കാ​ർ​ക്ക് മൂ​ന്നു മു​ത​ല്‍ അ​ഞ്ചു വ​ര്‍ഷം വ​രെ ത​ട​വോ 10,000 ദീ​നാ​ര്‍ വ​രെ പി​ഴ​യോ ചു​മ​ത്തും. വി​സ ഫീ​സ് ഘ​ട​ന പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്ക​രി​ക്കും. സ​മി​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന​ങ്ങ​ൾ​ക്കും മാ​റ്റ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ൽ, പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളോ​ട് നീ​തി പു​ല​ർ​ത്ത​ൽ, റെ​സി​ഡ​ൻ​സി വ്യാ​പാ​രി​ക​ളെ ചെ​റു​ക്ക​ൽ എ​ന്നി​വ പു​തി​യ റെ​സി​ഡ​ന്‍സ് നി​യ​മ​ത്തി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്നു. മു​ൻ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ലെ പോ​രാ​യ്മ​ക​ളും പ​ഴു​തു​ക​ളും പ​രി​ഹ​രി​ക്കു​ക​യും തൊ​ഴി​ലാ​ളി​യും തൊ​ഴി​ലു​ട​മ​യും ത​മ്മി​ലു​ള്ള ബ​ന്ധം നി​യ​ന്ത്രി​ക്കു​ക​യും ഇ​തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ലി അ​ല്‍ അ​ദാ​നി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Imprisonment and fine for visa fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.