Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ആ​ർ​ട്ടി​ക്ൾ...

കുവൈത്തിൽ ആ​ർ​ട്ടി​ക്ൾ 18 വി​സ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്കും ക​മ്പ​നി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം

text_fields
bookmark_border
work visa
cancel

കു​വൈ​ത്ത് സിറ്റി: രാ​ജ്യ​ത്ത് ആ​ർ​ട്ടി​ക്ൾ 18 വി​സ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്കും ക​മ്പ​നി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മാ​സം ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം മ​ന്ത്രാ​ല​യം നീ​ക്കി. എ​ന്നാ​ല്‍ ആ​ർ​ട്ടി​ക്ൾ 20, 22, 24 വി​സ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് നി​രോ​ധ​നം ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഇ​ത് സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ റാ​യ് റി​പ്പോ​ര്‍ട്ട് ചെ​യ്തു.ഇ​തോ​ടെ ആ​ർ​ട്ടി​ക്ൾ 18, 19 റ​സി​ഡ​ൻ​സ് കൈ​വ​ശ​മു​ള്ള പ്ര​വാ​സി​ക​ളാ​യ ഷെ​യ​ർ​ഹോ​ൾ​ഡ​ർ​മാ​ര്‍ക്ക് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ത​ൽ​സ്ഥി​തി നി​ല​നി​ര്‍ത്താ​ന്‍ ക​ഴി​യും.


രാ​ജ്യ​ത്ത് ആ​ർ​ട്ടിക്ൾ 18 വി​സ​യു​ള്ള പ്ര​വാ​സി​ക​ളെ ക​മ്പ​നി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കാ​നു​ള്ള തീ​രു​മാ​നം നേ​ര​ത്തേ കൈ​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ പ​ങ്കാ​ളി​ത്ത​ത്തി​ൽ നി​ല​വി​ൽ വ​ർ​ധ​ന​വോ കു​റ​വോ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ആ​ർ​ട്ടി​ക്ൾ 18 ലാ​യി​രി​ക്കെ ക​ഴി​യി​ല്ലെ​ന്നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഒ​രേ സ​മ​യം ക​മ്പ​നി ഉ​ട​മ​ക​ളും അ​തേ ക​മ്പ​നി​ക​ളി​ൽ ത​ന്നെ തൊ​ഴി​ലാ​ളി​ക​ളുമാകു​ന്ന​തി​ന്റെ സാ​ങ്കേ​തി​ക ത​ട​സ്സം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. രാ​ജ്യ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ക​മ്പ​നി​ക​ളി​ല്‍ വി​ദേ​ശി​ക​ൾ പാ​ർ​ട്ണ​ർ​മാ​രോ പ​ങ്കാ​ളി​ക​ളോ ആ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​ക്കാ​ര്യം പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യു​മു​ണ്ടാ​യി. തു​ട​ര്‍ന്നാ​ണ് പ​ഴ​യ സ്ഥി​തി പു​നഃ​സ്ഥാ​പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CompanyPartnerKuwait NewsExpatriates
News Summary - In Kuwait expatriates with Article 18 visas can also become partners in companies.
Next Story