കുവൈത്ത് സിറ്റി: ജി.സി.സി ഉച്ചകോടിയുടെ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് കുവൈത്തുകാരനായ സെക്രട്ടറി ജനറൽ. കുവൈത്ത് പ്രതിനിധി ഡോ. നായിഫ് അൽ ഹജ്റുഫ് ആറാമത് ജി.സി.സി സെക്രട്ടറി ജനറലായി ചുമതലയേറ്റത് കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ്. ബഹ്റൈൻ പൗരനായ അബ്ദുല്ലത്തീഫ് അൽ സയാനിയുടെ പകരക്കാരനായാണ് മുൻ കുവൈത്ത് വിദ്യാഭ്യാസ, ധനമന്ത്രികൂടിയായ ഡോ. നായിഫ് അൽ ഹജ്റുഫ് ചുമതലയേൽക്കുന്നത്. അടുത്ത ഉൗഴം ഒമാേൻറതാണെങ്കിലും അവർ സ്ഥാനം ഏറ്റെടുക്കാൻ തയാറാവാത്തതിനെ തുടർന്ന് കുവൈത്തിന് നറുക്ക് വീഴുകയായിരുന്നു.
കാപിറ്റൽ മാർക്കറ്റ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, ബാങ്ക് ഒാഫ് ബഹ്റൈൻ ആൻഡ് കുവൈത്ത് മേധാവി, കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം, പെട്രോളിയം സുപ്രീം കൗൺസിൽ ബോർഡ് അംഗം, കുവൈത്ത് ഡൈനാമിക്സ് കമ്പനി വൈസ് ചെയർമാൻ, ഗൾഫ് യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് തുടങ്ങിയ ചുമതലകൾ വഹിച്ച അനുഭവ സമ്പത്ത് ജി.സി.സിയെ നയിക്കാൻ അദ്ദേഹത്തിന് കരുത്തുനൽകി.
മികച്ച രീതിയിലാണ് അദ്ദേഹം ഗൾഫ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. ആതിഥേയ രാജ്യത്തിെൻറ തലവൻ എന്ന നിലക്ക് സൗദി രാജാവാണ് രാഷ്ട്രീയമായി ഉച്ചകോടിക്ക് നേതൃത്വം നൽകുന്നതെങ്കിലും ഒഫീഷ്യൽ ഹെഡ് എന്ന നിലയിൽ ഡോ. നായിഫ് അൽ ഹജ്റുഫ് ആയിരിക്കും നടപടിക്രമങ്ങൾ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.