കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ഗതാഗത വകുപ്പിെൻറ സാങ്കേതിക പരിശോധന വിഭാഗം പരിശോധന കാമ്പയിൻ നടത്തി. ആറു സംഘങ്ങളായി മൂന്നു മണിക്കൂർ നടത്തിയ പരിശോധനയിലാണ് 2840 വാഹനങ്ങൾ നിരത്തിൽ ഗതാഗതത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തി കണ്ടുകെട്ടിയത്.
ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗിെൻറ നിർദേശപ്രകാരം സാങ്കേതിക പരിശോധന വകുപ്പ് മേധാവി കേണൽ മിശ്അൽ അൽ സുവൈജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നിശ്ചിത കാലാവധി കഴിഞ്ഞതും സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാത്തതുമായ വാഹനങ്ങളാണ് പിടികൂടിയത്. വാഹന ഉടമകൾ നേരിട്ട് സാങ്കേതിക പരിശോധന വകുപ്പിലെത്തി പിഴയൊടുക്കിയാൽ മാത്രമേ വിട്ടുനൽകൂവെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത യോഗ്യമാകാൻ വേണ്ട നിശ്ചിത യോഗ്യതയില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.